കോട്ടയം ∙ ഹോളിഫാമിലി ഹയർ സെക്കൻഡറി സ്കൂളിന്റെ രജത ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ലഹരിക്കെതിരെ വിളംബര സന്ദേശ മാരത്തൺ സംഘടിപ്പിച്ചു. ഡിസംബർ 1ന് രാവിലെ 9 മണിക്ക് സ്കൂൾ അങ്കണത്തിൽ നിന്ന് ആരംഭിച്ച മാരത്തൺ കോട്ടയം ജില്ലാ പോലീസ് മേധാവി എ.
ഷാഹുൽ ഹമീദ് ഫ്ലാഗ് ഓഫ് ചെയ്തു.
മലയാള മനോരമ സ്പെഷ്യൽ കറസ്പോണ്ടന്റ് രാജു മാത്യു സ്കൂളിലെ ദേശീയ കായിക താരങ്ങൾക്ക് ദീപശിഖ കൈമാറി. കോർപ്പറേറ്റ് മാനേജർ ഫാദർ ഡോക്ടർ ആന്റണി ജോർജ് പാട്ടപ്പറമ്പിൽ അധ്യക്ഷത വഹിച്ചു.
ഫാദർ വർഗീസ് കൊട്ടക്കാട്ട്, ഹെഡ്മാസ്റ്റർമാരായ ബിജു വി എം, എൻ എഫ് സെബാസ്റ്റ്യൻ, പിടിഎ പ്രസിഡന്റ് ജയ്മോൻ വർഗീസ്, പിടിഎ എക്സിക്യൂട്ടീവ് അംഗങ്ങളായ ജെയിംസ് മാത്യു, രജീഷ് കുമാർ വി, എലിസബത്ത് ഔസേപ്പ് തുടങ്ങിയവർ സന്നിഹിതരായിരുന്നു.
സ്കൂളിലെ സ്കൗട്ട്, ഗൈഡ് എൻഎസ്എസ്, ജെആർസി, ലിറ്റിൽ കൈറ്റ് ഉൾപ്പെടെ 1500 ലധികം കുട്ടികൾ മാരത്തണിൽ അണിചേർന്നു. സ്കൂൾ പ്രിൻസിപ്പൽ അന്നമ്മ എബ്രഹാം, കെ കെ റെജി എന്നിവർ പ്രസംഗിച്ചു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

