നടവയൽ ∙ ടാറിങ് കഴിഞ്ഞതിനു തൊട്ടുപിന്നാലെ ജലവിതരണ പൈപ്പുകൾ സ്ഥാപിക്കാൻ റോഡ് കുത്തി പൊളിച്ചതിനെതിരെ നാട്ടുകാർക്കിടയിൽ പ്രതിഷേധം ശക്തം. പൈപ്പ് സ്ഥാപിക്കാനായി ടാറിങ് കഴിയാൻ കാത്തിരുന്ന പോലെയാണ് നടവയൽ ടൗണിലും പള്ളിക്കയറ്റത്തിലും റോഡിന്റെ വശങ്ങൾ കുത്തിപ്പൊളിച്ചത്.
പൈപ്പ് സ്ഥാപിക്കാൻ കരാർ എടുത്തവർ കഴിഞ്ഞദിവസം ചെയ്ത ടാറിങ് നടത്തിയ ഭാഗം അടക്കമാണ് മണ്ണുമാന്തി ഉപയോഗിച്ച് പൊളിച്ചത്.
വശങ്ങൾ പൊളിച്ച് പൈപ്പ് സ്ഥാപിച്ച ഭാഗത്തെ കുഴിയിൽ മണ്ണിട്ടതല്ലാതെ നല്ല രീതിയിൽ മൂടുകയോ ഉറപ്പിക്കുകയോ ചെയ്തിട്ടില്ലെന്നാണു നാട്ടുകാരുടെ ആക്ഷേപം. കിഫ്ബിയിൽ ഉൾപ്പെടുത്തി കോടികൾ മുടക്കി 5 വർഷം മുൻപ് നിർമാണം ആരംഭിച്ച റോഡിൽ പള്ളിത്താഴെ മുതൽ നടവയൽ ടൗണിലെ ഉമാദേവി ഹോട്ടൽ വരെയുള്ള ഭാഗത്തെ ഒന്നാം ഘട്ട
ടാറിങ് കഴിഞ്ഞത് 4 ദിവസം മുൻപാണ്. ഈ ഭാഗത്ത് രണ്ടാം ഘട്ട ടാറിങ് ആരംഭിക്കാനിരിക്കെയാണ് വശങ്ങൾ പൊളിച്ചത്.
ടാറിങ് ആരംഭിക്കുന്നതിന് മാസങ്ങൾക്ക് മുൻപ് ബാക്കി ഭാഗത്ത് പൈപ്പ് സ്ഥാപിച്ചെങ്കിലും പള്ളിക്കയറ്റം അടക്കമുള്ള ഭാഗം ഒഴിവാക്കിയിടുകയായിരുന്നു.
ഒന്നാംഘട്ട ടാറിങ് കഴിഞ്ഞതിന്റെ അടുത്തദിവസം തന്നെയെത്തി പ്രധാന റോഡിൽ നിന്ന് ഗ്രാമീണ മേഖലയിലേക്ക് ഉള്ള റോഡ് അടക്കം പൈപ്പ് സ്ഥാപിക്കാൻ കുത്തി പൊളിച്ചതാണ് പ്രതിഷേധത്തിനിടയാക്കിയത്.
കുത്തിപ്പൊളിച്ച ഭാഗങ്ങൾ യഥാവിധി മൂടി ഉറപ്പിച്ച് ഈ ഭാഗത്ത് അടുത്തദിവസം തന്നെ ടാറിങ് നടത്തിയില്ലെങ്കിൽ റോഡ് തകരും. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

