ആലപ്പുഴ∙ ചാംപ്യൻസ് ബോട്ട് ലീഗ് അഞ്ചാം സീസണിലെ 9–ാം മത്സരവും വിജയിച്ചു ട്രിപ്പിൾ ഹാട്രിക് നേട്ടവുമായി വില്ലേജ് ബോട്ട് ക്ലബ് കൈനകരി തുഴയുന്ന വീയപുരം ചുണ്ടൻ. സിബിഎലിൽ ട്രിപ്പിൾ ഹാട്രിക് നേടുന്ന ആദ്യ ടീമാണു വിബിസിയുടെ വീയപുരം.
അതിനൊപ്പം സിബിഎൽ ചരിത്രത്തിൽ കൂടുതൽ വിജയങ്ങൾ നേടുന്ന ചുണ്ടൻ എന്ന റെക്കോർഡിൽ വീയപുരം, നടുഭാഗം ചുണ്ടനൊപ്പം എത്തുകയും ചെയ്തു. അടുത്ത മത്സരം കൂടി വിജയിച്ചാൽ സിബിഎൽ സീസണിൽ എല്ലാ മത്സരവും വിജയിക്കുന്ന ആദ്യ ടീമുമാകും.
സിബിഎലിൽ കൊല്ലം പ്രസിഡന്റ്സ് ട്രോഫി വള്ളംകളി നടക്കുന്നതിനു മുൻപു തന്നെ ടൈറ്റിൽ കിരീടം വീയപുരം ഉറപ്പിച്ചു.
9 മത്സരങ്ങളിൽ ഒന്നാം സ്ഥാനവുമായി വീയപുരത്തിന് 90 പോയിന്റുണ്ട്. രണ്ടാം സ്ഥാനത്തുള്ള പള്ളാത്തുരുത്തി ബോട്ട് ക്ലബ്ബിന്റെ മേൽപാടം ചുണ്ടന് 77 പോയിന്റാണുള്ളത്.
അടുത്ത മത്സരം വിജയിച്ചാലും പിബിസിക്ക് 87 പോയിന്റ് മാത്രമേ ലഭിക്കൂ. അതിനാൽ തന്നെ ടൈറ്റിൽ വിജയികളാകുന്നതിൽ വീയപുരത്തിനു ഭീഷണിയില്ല.
സിബിഎൽ ടൈറ്റിൽ വിജയികൾക്ക് 25 ലക്ഷം രൂപയാണു സമ്മാനം ലഭിക്കുക.
രണ്ടാം സ്ഥാനക്കാർക്ക് 15 ലക്ഷം രൂപയും മൂന്നാം സ്ഥാനക്കാർക്ക് 10 ലക്ഷം രൂപയും ലഭിക്കും. ഓരോ മത്സരത്തിലും പങ്കെടുക്കുന്നതിന് 4 ലക്ഷം രൂപ വീതമാണു ബോണസ് നൽകുന്നത്.
ഓരോ മത്സരത്തിലെയും വിജയികൾക്ക് 5 ലക്ഷം രൂപ വീതവും രണ്ടാം സ്ഥാനക്കാർക്ക് 3 ലക്ഷവും മൂന്നാം സ്ഥാനക്കാർക്ക് ഒരു ലക്ഷം രൂപയും വീതമാണു നൽകുന്നത്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

