ആറ്റിങ്ങൽ ∙ ജില്ലാ സ്കൂൾ കലോത്സവത്തിന് ആറ്റിങ്ങലിൽ ഇന്ന് തിരിതെളിയും. 14 വേദികളിലായി നടക്കുന്ന മത്സരങ്ങളുടെ പ്രധാനവേദി ഗവ.
ഗേൾസ് ഹയർസെക്കൻഡറി സ്കൂളാണ്. ഗേൾസ് എച്ച് എസ്എസ്, സിഎസ്ഐ സ്കൂൾ, എൽഎംഎസ് എൽപിഎസ്, ബോയ്സ് എച്ച് എസ്എസ്, ടൗൺ യുപിഎസ്, ഡയറ്റ് സ്കൂൾ, ഡിഇ ഓഫിസ്, കോളജ് ഗ്രൗണ്ട് എന്നിവിടങ്ങളിലാണു മറ്റു വേദികൾ ഒരുക്കിയിട്ടുള്ളത്.
ഇന്ന് 8ന് വിദ്യാഭ്യാസ ഉപ ഡയറക്ടർ ശ്രീജ ഗോപിനാഥ് പതാക ഉയർത്തും. 8.30 മുതൽ റജിസ്ട്രേഷൻ ആരംഭിക്കും.
9ന് പൊതു വിദ്യാഭ്യാസ അഡിഷനൽ ഡയറക്ടർ ആർ.എസ്. ഷിബു കലോത്സവം ഉദ്ഘാടനം ചെയ്യും.
അഞ്ചിന് വൈകിട്ട് അഞ്ചിനാണ് സമാപന സമ്മേളനം.പതിവിൽ നിന്നു വ്യത്യസ്തമായി ഒരു രാഷ്ട്രീയക്കാരൻ പോലും വേദി പങ്കിടാത്ത കലോത്സവമാണ് ഇക്കുറി ആറ്റിങ്ങലിൽ നടക്കുന്നത്.
തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനിൽക്കുന്നതിനാൽ ഉദ്ഘാടന, സമാപന സമ്മേളനങ്ങളിൽ ജനപ്രതിനിധികളാരും പങ്കെടുക്കുന്നില്ല. തികച്ചും അധ്യാപക സംഘടനകളുടെ നിയന്ത്രണത്തിലാണ് മത്സരങ്ങൾ നടക്കുന്നത്.
കലയുടെ പവിലിയൻ ഒരുക്കി മനോരമ
തിരുവനന്തപുരം ∙ മലയാള മനോരമ, ആറ്റിങ്ങൽ യു ടെക് എജ്യുക്കേഷന്റെ സഹകരണത്തോടെ ജില്ലാ സ്കൂൾ കലോത്സവത്തോടനുബന്ധിച്ച് പ്രധാന വേദിയായ ആറ്റിങ്ങൽ ഗവ.ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ ഒരുക്കുന്ന ‘കലയുടെ പവിലിയൻ’ സ്റ്റാൾ ഇന്ന് തുറക്കും.
അറിവിനൊപ്പം ആകർഷകങ്ങളായ സമ്മാനങ്ങളും നേടാൻ മത്സരാർഥികൾക്കും പൊതുജനങ്ങൾക്കും മലയാള മനോരമ സ്റ്റാൾ സന്ദർശിച്ച് വിവിധ മത്സരങ്ങളിൽ പങ്കെടുക്കാൻ അവസരം.
റിയലി റീൽ മത്സരം
കലോത്സവത്തിന്റെ പശ്ചാത്തലത്തിൽ റീൽ/ സെൽഫി ചിത്രീകരിച്ചു ‘utekindia’ ഇൻസ്റ്റഗ്രാം പ്രൊഫൈലിൽ ടാഗ് ചെയ്യുക. തിരഞ്ഞെടുക്കുന്ന മികച്ച റീൽ/സെൽഫികൾക്ക് ദിവസേന 10 സ്മാർട്ട് വാച്ച് സമ്മാനം.
ഫോട്ടോ പോയിന്റ് മത്സരം
മലയാള മനോരമ പവിലിയനിലെ ‘അരുത് ലഹരി’ ഫോട്ടോ പോയിന്റിലെത്തി ചിത്രങ്ങളെടുക്കുന്ന മത്സരാർഥികൾക്കും പൊതുജനങ്ങൾക്കും സമ്മാനങ്ങൾ നേടാൻ അവസരം.
നിങ്ങളെടുക്കുന്ന ചിത്രങ്ങൾ 8129855692 എന്ന വാട്സാപ് നമ്പറിലേക്ക് എല്ലാ ദിവസവും വൈകിട്ട് 5ന് മുൻപായി അയയ്ക്കുക. ദിവസേന നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കുന്ന 10 പേർക്ക് മലയാള മനോരമ 2026 ഡയറിയും ഒരു വർഷത്തേക്ക് തൊഴിൽവീഥി, ആരോഗ്യം എന്നിവയുടെ സൗജന്യ സബ്സ്ക്രിബ്ഷനും സ്വന്തമാക്കാം.
സ്പോട് ക്വിസ്
കലോത്സവത്തോടനുബന്ധിച്ച് പ്രധാന വേദിയിൽ പഠിപ്പുര പാനൽ പ്രദർശന മേള.
മേളയിൽ ഒരുക്കിയിരിക്കുന്ന സ്പോട് ക്വിസ് മത്സരത്തിൽ പങ്കെടുത്ത് വിജയികളാകുന്ന 5 പേർക്ക് വീതം എല്ലാ ദിവസവും ഭീമ ജ്വല്ലറി നൽകുന്ന ഗിഫ്റ്റ് വൗച്ചർ നേടാൻ അവസരം.
നിറമണിയൂ സമ്മാനം നേടൂ ഇന്നത്തെ നിറം ചുവപ്പ്
മലയാള മനോരമ പത്രത്തിൽ നിർദേശിച്ചിരിക്കുന്ന നിറമണിഞ്ഞ് കലോത്സവ നഗരിയിലെ സ്റ്റാളിൽ കൂപ്പൺ നിക്ഷേപിക്കുന്നവരിൽ നിന്ന് തിരഞ്ഞെടുക്കുന്നവർക്ക് സ്മാർട്ട് വാച്ച്, ബ്ലൂടൂത്ത് സ്പീക്കർ, ഹെഡ് സെറ്റ് മറ്റ് ആകർഷകങ്ങളായ സമ്മാനങ്ങൾ എന്നിവ നേടാൻ അവസരം. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

