ചങ്ങനാശേരി ∙ ക്ലൂണി സീനിയർ സെക്കൻഡറി സ്കൂളിലെ 24–ാം വാർഷികാഘോഷം ‘യൂഫോറിയ-2025’ ചെത്തിപ്പുഴ സെന്റ് തോമസ് ആശുപത്രി ഡയറക്ടർ റവ. ഫാ.
ജയിംസ് പി. കുന്നത്ത് ഉദ്ഘാടനം ചെയ്തു.
ക്ലൂണി കോൺഗ്രിഗേഷന്റെ സേലം സൗത്ത് സെൻട്രൽ പ്രോവിൻസിന്റെ പ്രൊവിൻഷ്യൽ സുപ്പീരിയർ റവ. ഡോ.
സിസ്റ്റർ ലൂർദ്മേരി സെൽവരാജ് മുഖ്യപ്രഭാഷണം നടത്തി. പ്രിൻസിപ്പൽ സിസ്റ്റർ ദീപ്തി അധ്യക്ഷത വഹിച്ചു.
മാനേജർ സിസ്റ്റർ അനൂപ, ലൈഫ് കോച്ചും സൈക്കോളജിസ്റ്റുമായ ഡോ. സെബിൻ എസ്.
കൊട്ടാരം, പിടിഎ പ്രസിഡന്റ് ഡോ. ഷിബി ചിറക്കരോട്ട് എന്നിവർ പ്രസംഗിച്ചു.
റോക്സ്റ്റാർ കൗഷിക് നയിച്ച സംഗീത വിരുന്നും വിവിധ കലാപരിപാടികളും ഉണ്ടായിരുന്നു. സമ്മേളനത്തിൽ വിവിധ മേഖലകളിൽ കഴിവു തെളിയിച്ച വിദ്യാർഥികളെ ആദരിച്ചു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

