കാക്കനാട് ∙ ‘കുഞ്ഞൻ എന്നൊക്കെ നാട്ടുകാർ വിളിക്കുന്നതാ, എന്നെ ഞാൻ വിളിക്കുന്നതു വിമൽകുമാറെന്നാ…’ കുഞ്ഞിക്കൂനൻ സിനിമയിൽ ദിലീപിന്റെ കഥാപാത്രം പറയുന്ന ഡയലോഗ് ബാലറ്റ് പേപ്പറിലേക്ക് പകർത്തുകയാണ് ഒട്ടേറെ സ്ഥാനാർഥികൾ.
ഒറിജിനൽ പേരും നാട്ടിലെ വിളിപ്പേരും തമ്മിലുള്ള വ്യത്യാസം കുഴക്കുന്നുവെന്നു ബോധ്യപ്പെട്ടപ്പോഴാണ് പലരും അപേക്ഷ നൽകി ബാലറ്റിൽ വിളിപ്പേരു കൂടി ചേർത്തത്. തൃക്കാക്കര നഗരസഭ കരുണാലയം വാർഡിൽ മത്സരിക്കുന്ന യുഡിഎഫ് സ്ഥാനാർഥി സി.ടി.ദിലീപിനെ ആരും അറിയില്ല, എന്നാൽ ബ്രാക്കറ്റിൽ ഉണ്ണി കാക്കനാട് എന്നു ചേർത്തപ്പോൾ നാട്ടുകാർക്കു പരിചിതൻ.
ഹെൽത്ത് സെന്റർ വാർഡിലെ യുഡിഎഫ് സ്ഥാനാർഥിയും പേരു തിരുത്തി. പി.എസ്.സുജിത് എന്നതിന്റെ ബ്രാക്കറ്റിൽ വിളിപ്പേരായ മുത്ത് എന്നു കൂടി ചേർത്തു.
എൽഡിഎഫിനുമുണ്ട് പേരുമാറ്റക്കാർ.
ചെറുമുറ്റപുഴക്കര വാർഡിലെ എൽഡിഎഫ് സ്വതന്ത്ര റോസ് മേരിയെ നാട്ടുകാർ തിരിച്ചറിഞ്ഞത് ജാൻസി ജോർജ് എന്നു ചേർത്തപ്പോഴാണ്. മരോട്ടിച്ചോട് വാർഡിലെ എൽഡിഎഫ് സ്വതന്ത്ര എലിസബത്ത് നിരുപ ജോഷിയുടെ പേര് ബ്രാക്കറ്റിൽ നിരുപ ചിങ്ങംതറ എന്നാക്കിയപ്പോൾ കൂടുതൽ പേർ അറിഞ്ഞു.
തുതിയൂർ വാർഡിലെ സ്വതന്ത്രൻ ജോർജ് ബാബുവിന്റെ പേര് ബാബു ആന്റണി എന്നാക്കിയപ്പോഴാണു നാട്ടുകാർക്ക് ആളെ പിടികിട്ടിയത്. കുന്നത്തുചിറ വാർഡിലെ ബിജെപി സ്ഥാനാർഥി കെ.എ.റ്റെലക് സോണിയയെ വോട്ടർമാർ തിരിച്ചറിഞ്ഞത് ബ്രാക്കറ്റിലെ സോണിയ ലാലു എന്ന പേരു കണ്ടാണ്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

