പറളി ഡിവിഷൻ
പറളി ∙ പറളി പഞ്ചായത്തിലെ മുഴുവൻ വാർഡും പിരായിരിയിലെ പതിനാറും, മങ്കരയിലെ അഞ്ചും മുണ്ടൂരിലെ എട്ടും വാർഡുകൾ ഉൾപ്പെടുന്നതാണ് ജില്ലാ പഞ്ചായത്ത് പറളി ഡിവിഷൻ. കഴിഞ്ഞ തവണ എൽഡിഎഫിലെ എം.എച്ച്.സഫ്ദർ ഷെറീഫ് 3370 വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിച്ചു.
കെ.എ.ഷഹനയാണ് എൽഡിഎഫ് സ്ഥാനാർഥി. കഴിഞ്ഞ തവണ പറളി പഞ്ചായത്ത് എൽഡിഎഫ് അംഗമായിരുന്നു.
സാമൂഹിക ശാസ്ത്രത്തിൽ ഡോക്ടറേറ്റുണ്ട്.
അഖിലേന്ത്യ ജനാധിപത്യ മഹിള അസോസിയേഷൻ പാലക്കാട് ഏരിയ പ്രസിഡന്റാണ്. ഷൈമ നാസറാണ് യുഡിഎഫ് സ്ഥാനാർഥി.
അങ്കണവാടി അധ്യാപികയും ഫാഷൻ ഡിസൈനറും ബ്രൈഡൽ ആർട്ടിസ്റ്റുമാണ്. ബിജെപി സ്ഥാനാർഥി വി.ബിന്ദു കഴിഞ്ഞ തവണ പറളി പഞ്ചായത്ത് അംഗമായിരുന്നു. ബിജെപി പറളി ഏരിയ കമ്മിറ്റി അംഗമാണ്.
മഹിള മോർച്ച കോങ്ങാട് മണ്ഡലം ഉപാധ്യക്ഷയാണ്.
കോട്ടായി ഡിവിഷൻ
കോട്ടായി ∙ കുഴൽമന്ദം ബ്ലോക്കിലെ പരുത്തിപ്പുള്ളി, കോട്ടായി, പുളിനെല്ലി, മലഞ്ചിറ്റി, കരടിയമപാറ, ചൂലനൂരും പാലക്കാട് ബ്ലോക്ക് ഡിവിഷനിലെ മങ്കര ഡിവിഷനും ചേർന്നതാണ് ജില്ലാ പഞ്ചായത്ത് കോട്ടായി ഡിവിഷൻ. കഴിഞ്ഞ പ്രാവശ്യം എൽഡിഎഫിലെ അഭിലാഷ് തച്ചങ്കാട് 1726 വോട്ടിന്റെ ഭൂരിപക്ഷത്തിൽ ജയിച്ചു.
ഇത്തവണ ആർ.ലതയാണ് എൽഡിഎഫ് സ്ഥാനാർഥി.
ബ്ലോക്ക് പഞ്ചായത്തംഗമായിട്ടുണ്ട്. സിപിഎം ഏരിയ കമ്മിറ്റി അംഗവും ജനാധിപത്യ മഹിള അസോസിയേഷൻ ജില്ലാ നിർവഹണസമിതി അംഗവുമാണ്.
കേരള ആർട്ടിസാൻസ് യൂണിയൻ സിഐടിയു സംസ്ഥാന കമ്മിറ്റി അംഗമാണ്. കെ.ആർ.ആതിരയാണ് യുഡിഎഫ് സ്ഥാനാർഥി.
കെഎസ്യുവിലൂടെയാണ് പൊതുപ്രവർത്തന രംഗത്തേക്കു വരുന്നത്. ഒറ്റപ്പാലം ബാർ കൗൺസിൽ എക്സിക്യൂട്ടീവ് അംഗമാണ്. യൂത്ത് കോൺഗ്രസ് പാലക്കാട് ജില്ലാ ജനറൽ സെക്രട്ടറിയാണ്.
പ്രവീണ ദിലീപാണ് ബിജെപി സ്ഥാനാർഥി. ബിഎംഎസ് ജില്ലാ ജോയിന്റ് സെക്രട്ടറിയായിരുന്നു.
ഇപ്പോൾ തയ്യൽ അധ്യാപികയായി ജോലി ചെയ്യുന്നു.
നെന്മാറ ഡിവിഷൻ
∙ ജില്ലാ പഞ്ചായത്ത് നെന്മാറ ഡിവിഷനിൽ പതിവായി സിപിഐക്കു ലഭിക്കുന്ന സീറ്റിൽ ഇത്തവണ മത്സരം കടുക്കും. നെന്മാറ ബ്ലോക്ക് പഞ്ചായത്തിലെ നെന്മാറ, അയിലൂർ, നെല്ലിയാമ്പതി പഞ്ചായത്തുകളിലെ ഏഴ് ബ്ലോക്ക് വാർഡുകൾ ഉൾപ്പെടുന്നതാണ് ജില്ലാ പഞ്ചായത്ത് ഡിവിഷൻ. സിപിഐ ജില്ലാ കമ്മിറ്റിയംഗം കെ.എൻ.മോഹനാണ് ഇടതു സ്ഥാനാർഥി.
കിസാൻ സഭ സംസ്ഥാന കമ്മിറ്റിയംഗം, അയിലൂർ സർവീസ് സഹകരണ ബാങ്ക് വൈസ് പ്രസിഡന്റ്, കയറാടി ക്ഷീര സംഘം പ്രസിഡന്റ്, സർക്കിൾ സഹകരണ യൂണിയൻ ചിറ്റൂർ താലൂക്ക് ഭരണസമിതിയംഗം എന്നീ പദവികൾ വഹിക്കുന്നുണ്ട്.
ഡിസിസി ജനറൽ സെക്രട്ടറി കെ.ജി.എൽദോ ആണ് യുഡിഎഫ് സ്ഥാനാർഥി. കെഎസ്യു ജില്ലാ വൈസ് പ്രസിഡന്റ്, യൂത്ത് കോൺഗ്രസ് പാർലമെന്റ് കമ്മിറ്റി സെക്രട്ടറി, യൂത്ത് കോൺഗ്രസ് ജില്ലാ സെക്രട്ടറി എന്നീ സ്ഥാനങ്ങൾ വഹിച്ചിരുന്നു.
2011-2016ൽ യുവജനക്ഷേമ ബോർഡ് ജില്ലാ കോഓർഡിനേറ്ററായിരുന്നു. ബിജെപിയുടെ സജീവ പ്രവർത്തകനായി രാഷ്ട്രീയത്തിൽ പ്രവേശിച്ച വി.കെ.രാജേഷാണ് എൻഡിഎ സ്ഥാനാർഥി .നിലവിൽ ബിജെപി നെന്മാറ ഏരിയ കമ്മിറ്റി പ്രസിഡന്റുമാണ്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

