പയ്യാവൂർ ∙ തലശ്ശേരി അതിരൂപതയുടെ ആഭിമുഖ്യത്തിൽ ഡിസംബർ 5ന് രാത്രി എടൂർ, ആലക്കോട് എന്നീ ഫൊറോനകളിൽ നിന്ന് ചെമ്പേരി ലൂർദ് മാതാ ബസിലിക്കയിലേക്ക് ആർച്ച് ബിഷപ് മാർ ജോസഫ് പാംപ്ലാനിയുടെ നേതൃത്വത്തിൽ നടത്തുന്ന മരിയൻ തീർഥാടന ജപമാല യാത്രയുടെ വിളംബരമായി ബൈക്ക് റാലി സംഘടിപ്പിച്ചു. തലശ്ശേരി അതിരൂപത കെസിവൈഎം യുവജനങ്ങളാണ് ബൈക്കുകളിൽ എടൂരിൽ നിന്നും ആലക്കോട് നിന്നും ചെമ്പേരി ലൂർദ് മാതാ ബസിലിക്കയിലേക്ക് റാലി നടത്തിയത്.
അതിരൂപത ചാൻസലർ റവ.ഡോ.ജോസഫ് മുട്ടത്തുകുന്നേൽ റാലി ഉദ്ഘാടനം നിർവഹിച്ചു.
സമാപന സമ്മേളനം ചെമ്പേരി ലൂർദ് മാതാ ബസിലിക്ക അസിസ്റ്റന്റ് വികാരി ഫാ.അജേഷ് തുരുത്തേൽ ഉദ്ഘാടനം ചെയ്തു. കെസിവൈഎം തലശ്ശേരി അതിരൂപത പ്രസിഡന്റ് അബിൻ വടക്കേക്കര അധ്യക്ഷത വഹിച്ചു.
ആലക്കോട്, മേരിഗിരി, വായാട്ടുപറമ്പ്, ചെമ്പന്തൊട്ടി, എടൂർ, ചെമ്പേരി, നെല്ലിക്കാംപൊയിൽ, മണിക്കടവ്, പൈസക്കരി ഫൊറോനകളുടെ നേതൃത്വത്തിലാണ് ബൈക്ക് റാലി നടത്തിയതെന്നും മരിയൻ തീർഥാടന ജപമാല റാലിയിൽ രണ്ട് കേന്ദ്രങ്ങളിലുമായി ആയിരത്തോളം യുവജനങ്ങൾ പങ്കെടുക്കുമെന്നും കെസിവൈഎം തലശ്ശേരി അതിരൂപത പ്രസിഡന്റ് അബിൻ വടക്കേക്കര, ഡയറക്ടർ ഫാ.അഖിൽ മാത്യു മുക്കുഴി, ജനറൽ സെക്രട്ടറി അമൽ പേഴുംകാട്ടിൽ, ട്രഷറർ ബിബിൻ പീടിയേക്കൽ, വൈസ് പ്രസിഡന്റ് ശ്രേയ ശ്രുതിനിലയം, സെക്രട്ടറി സാൻജോസ് കളരിമുറിയിൽ എന്നിവർ അറിയിച്ചു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

