കൂത്താട്ടുകുളം ∙ തിരുമാറാടി പഞ്ചായത്തിലെ മണ്ണത്തൂർ മലനിരകളിൽ 7 പാറമടകൾ തുടങ്ങാൻ നീക്കം നടക്കുന്നതോടെ ജനങ്ങൾ ആശങ്കയിൽ. 4 കിലോമീറ്റർ ചുറ്റളവിലാണ് 7 പാറമടകൾ വരുന്നത്. ജലജീവൻ ശുദ്ധജല പദ്ധതിയുടെ ടാങ്ക് സ്ഥാപിക്കാൻ ജലഅതോറിറ്റി ഡിപിആറിൽ നിർദേശിച്ച മണ്ഡലംമലയിൽ 3 പാറമടകൾ തുടങ്ങാനാണ് നീക്കം .
പാറമടകൾ പ്രവർത്തിച്ചാൽ ജലജീവൻ പദ്ധതിയുടെ ടാങ്ക് സ്ഥാപിക്കാനാവില്ല.
ടാങ്കിന് 300 മുതൽ 600 വരെ മീറ്റർ ചുറ്റളവിലാണ് പാറമടകൾക്ക് സ്ഥലം കണ്ടെത്തിയിരിക്കുന്നത്. ജലജീവൻ പദ്ധതിയുടെ ജലസംഭരണിക്കു സ്ഥലം ഏറ്റെടുക്കുന്നതിന് തുക വിനിയോഗിക്കാൻ ഭരണാനുമതി ലഭിച്ചിട്ടുണ്ട്.
റവന്യു ബി ഓർഡർ ലഭിക്കാത്തതാണ് തുടർ നടപടി വൈകാൻ കാരണം. പാറമട
ലോബിയുടെ ഇടപെടലാണ് നടപടി വൈകിപ്പിക്കുന്നത് എന്നാണ് ആക്ഷേപം. ആടുകുഴി, നാവോളിമറ്റം, കൂറ്റത്തിനാൽ, ഈറ്റാപ്പിള്ളി തുടങ്ങിയ മേഖലകളിലും പാറമടകൾ തുടങ്ങുന്നതിനുള്ള നടപടികൾ പൂർത്തിയാകുന്നു എന്നാണ് വിവരം.
ആടുകുഴിയിൽ കോടതി വിധിയുടെ അടിസ്ഥാനത്തിൽ പാറമട
തുടങ്ങാൻ ഒരുക്കങ്ങൾ ആരംഭിച്ചു. ഇതിനു സമീപമാണ് കുടുക്കപ്പാറ ചെക്ക് ഡാം, തട്ടേക്കാട് ചെക്ക് ഡാം, എംവിഐപി കനാൽ നീർപ്പാലം എന്നിവ സ്ഥിതി ചെയ്യുന്നത്.
പാറമടയിലെ സ്ഫോടനം ഇവയെ ബാധിക്കാനിടയുണ്ട്. തിരുമാറാടി പഞ്ചായത്ത് ടൂറിസം പദ്ധതി തുടങ്ങാൻ ലക്ഷ്യം വച്ചിരുന്ന സ്ഥലം കൂടിയായിരുന്നു ഇത്. മണ്ഡലംമലയിലും ഈറ്റാപ്പിള്ളിയിലും ഇപ്പോഴുള്ള പാറമടയുടെ പ്രവർത്തനം ജനങ്ങളുടെ പ്രതിഷേധത്തെ തുടർന്ന് നിർത്തി വച്ചിരിക്കുകയാണ്.
അരീക്കൽ ടൂറിസത്തിനും ഭീഷണി
തിരുമാറാടി ∙ മണ്ണത്തൂരിലെ മലനിരകളുടെ നാശം അരീക്കൽ ടൂറിസത്തെ ഉൾപ്പെടെ ബാധിക്കും. അരീക്കൽ വെള്ളച്ചാട്ടത്തിന്റെ ഉത്ഭവം മണ്ണത്തൂരിലെ മലനിരകളിൽ നിന്നാണ്.
കഴിഞ്ഞ വർഷം 3 ലക്ഷത്തോളം പേർ അരീക്കൽ വെള്ളച്ചാട്ടം സന്ദർശിച്ചതോടെ ഒന്നരക്കോടിയോളം രൂപ പാമ്പാക്കുട പഞ്ചായത്തിന് ലഭിച്ചു എന്നാണ് അനൗദ്യോഗിക കണക്ക്.
തിരുമാറാടി ∙ മണ്ണത്തൂരിൽ ഏഴ് പാറമടകൾക്ക് നീക്കം നടത്തുന്നുവെന്ന വിവരം പരന്നതോടെ ജനങ്ങൾ പങ്കുവച്ച ആശങ്കകൾ. ∙ നിലവിലുള്ള പാറമടകളിൽ ലക്ഷക്കണക്കിനു ലീറ്റർ വെള്ളം കെട്ടി നിൽക്കുന്നു.
ഇതു ജലബോംബിനു സമാനമാണ്
∙പാറമടകളിൽ ഉപയോഗിക്കുന്ന സിലിക്ക പോലുള്ള രാസവസ്തുക്കൾ കിണറുകളിലും കുളങ്ങളിലും തോടുകളിലും കലർന്ന് കാൻസർ ഉൾപ്പെടെയുള്ള മാരകമായ രോഗങ്ങൾ പിടിപെടാൻ കാരണമാകും
∙ പൊടിപടലം അന്തരീക്ഷത്തിൽ കലരുന്നതു വായു മലിനീകരണത്തിനു കാരണമാകും
∙ നിരന്തരമായ ഘർഷണം നിമിത്തം ഭൂമിയുടെ ജല പാളിയിൽ ഉണ്ടാകുന്ന വിള്ളൽ വരൾച്ചയ്ക്കു കാരണമാകും. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

