പന്തളം ∙ ന്യൂനപക്ഷ വിഭാഗം മതനിരപേക്ഷ പ്രസ്ഥാനമായ യുഡിഎഫിനൊപ്പം നിലനിന്നതോടെ സിപിഎമ്മിന്റെ ലക്ഷ്യം ഭൂരിപക്ഷ ഹിന്ദുത്വത്തെ ചേർത്തുപിടിക്കലും അതേസമയം തന്നെ മുസ്ലിം വിരുദ്ധതയുമാണെന്നും എൻ.കെ.പ്രേമചന്ദ്രൻ എംപി. യുഡിഎഫ് തിരഞ്ഞെടുപ്പ് കൺവൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
2021ലെ തിരഞ്ഞെടുപ്പിൽ കിറ്റ് നൽകിയാണെങ്കിൽ ഇത്തവണ സാമ്പത്തിക ആനുകൂല്യം വഴി വോട്ടർമാരെ സ്വാധീനിക്കാനാണ് സിപിഎം ശ്രമം. ഇത് ശുദ്ധ തട്ടിപ്പാണെന്നതിനു കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിലെ പ്രകടനപത്രിക തന്നെ തെളിവാണ്.
ബിജെപിയുമായുള്ള സിപിഎമ്മിന്റെ അവിഹിത ബന്ധമാണ് മറ്റൊന്ന്.
ഇവയെയൊക്കെ തോൽപിച്ചുവേണം യുഡിഎഫിനു വിജയിക്കേണ്ടതെന്നും പ്രവർത്തകർ അതീവ ജാഗ്രത പുലർത്തണമെന്നും അദ്ദേഹം പറഞ്ഞു. യുഡിഎഫ് ചെയർമാൻ എ.ഷാജഹാൻ അധ്യക്ഷനായി.
കെപിസിസി ജനറൽ സെക്രട്ടറി പഴകുളം മധു, രാഷ്ട്രീയകാര്യസമിതി അംഗം പന്തളം സുധാകരൻ, ഡിസിസി പ്രസിഡന്റ് സതീഷ് കൊച്ചുപറമ്പിൽ, നേതാക്കളായ കെ.എസ്.ശിവകുമാർ, ഡി.എൻ.തൃദീപ്, മുഹമ്മദ് ഷുഹൈബ്, ബാബു മൂലയിൽ, തോമസ് ജോസഫ്, ജി.അനിൽ കുമാർ, എ.നൗഷാദ് റാവുത്തർ, പന്തളം മഹേഷ്, മഞ്ജു വിശ്വനാഥ്, കെ.ആർ.വിജയകുമാർ, എസ്.ഷെരീഫ്, മനോജ് കുരമ്പാല, എം.ജി.രമണൻ, സി.കെ.രാജേന്ദ്രപ്രസാദ്, മണ്ണിൽ രാഘവൻ, റഹിം റാവുത്തർ, കോന്നി ശ്രീകുമാർ എന്നിവർ പ്രസംഗിച്ചു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

