ആലപ്പുഴ ∙ തദ്ദേശ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന സ്ഥാനാർഥികളിൽ ജില്ലയിൽ ഏറ്റവും പ്രായം കുറവ് മാവേലിക്കര നഗരസഭ 19–ാം വാർഡിലെ യുഡിഎഫ് സ്ഥാനാർഥി ഒ.വി. വരുൺദേവിനാണ്.
(21 വയസ്സും 2 മാസവും 11 ദിവസവും). സ്ഥാനാർഥികളിൽ സീനിയർ ചമ്പക്കുളം ബ്ലോക്ക് പഞ്ചായത്ത് ചമ്പക്കുളം ഡിവിഷനിലെ എൽഡിഎഫ് സ്ഥാനാർഥി കെ.കമലാദേവിയമ്മ (84വയസ്സും 8 മാസവും).
കമലാദേവിയമ്മ – ജനനത്തീയതി: (29–3–1941) നേമം ബ്ലോക്കിൽ തുടങ്ങിചമ്പക്കുളം ബ്ലോക്കിലേക്ക്
84–ാം വയസ്സിലും തിരഞ്ഞെടുപ്പു മത്സര രംഗത്തു സജീവമായ കെ.കമലാദേവിയമ്മ 1995ൽ തിരുവനന്തപുരം ജില്ലയിലെ നേമം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റായിരുന്നു. തിരുവനന്തപുരം കെഎസ്ഇബിയിൽ സീനിയർ സൂപ്രണ്ടായിരുന്ന കമലാദേവിയമ്മ സ്വയം വിരമിച്ചാണു 1995ലെ തിരഞ്ഞെടുപ്പിൽ സിപിഐ സ്ഥാനാർഥിയായി മത്സരിച്ചത്.
2005ൽ ജന്മനാടായ മങ്കൊമ്പിലേക്കു മടങ്ങിയെത്തി രാഷ്ട്രീയത്തിൽ സജീവമായി.
സിപിഐ കുട്ടനാട് സൗത്ത് മണ്ഡലം സെക്രട്ടേറിയറ്റ് അംഗവും എഐടിയുസി, കിസാൻസഭ എന്നിവയുടെ സംസ്ഥാന കൗൺസിൽ അംഗവുമാണ്. കെഎസ്ഇബി പെൻഷനേഴ്സ് അസോസിയേഷൻ ഡിവിഷൻ വൈസ് പ്രസിഡന്റായും തൊഴിലുറപ്പു തൊഴിലാളി യൂണിയൻ സംസ്ഥാന കമ്മിറ്റി അംഗമായും പ്രവർത്തിക്കുന്നു.ഭർത്താവ്: പി.ആർ.സുകുമാരൻ നായർ.
മക്കൾ: ഡോ. സജീവ് എസ്.നായർ, സുദേഷ് എസ്.നായർ.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

