പാലക്കാട് ∙ ബൈക്കപകടത്തിൽ ഗുരുതര പരുക്കേറ്റ് തീവ്രപരിചരണ വിഭാഗത്തിൽ കഴിയുന്ന മകനെ ജീവിതത്തിലേക്കു തിരികെ കൊണ്ടുവരാൻ സുമനസ്സുകളുടെ സഹായം തേടുകയാണ് ഒരമ്മ. കുഴൽമന്ദം സ്വദേശി അഫ്സലാണ് (34) അടിയന്തര ശസ്ത്രക്രിയയ്ക്കായി എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ കഴിയുന്നത്.
22നു ചിതലിക്കു സമീപം ഓട്ടോറിക്ഷയും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിലാണ് അഫ്സലിനു ഗുരുതരപരുക്കേറ്റത്.
അപകടത്തിൽ വാരിയെല്ലുകൾക്കും മുഖത്തെയും കൈകാലുകളിലെയും അസ്ഥികൾക്കും പൊട്ടലുണ്ട്. കൂടാതെ ശ്വാസകോശത്തെ ഗുരുതരമായി ബാധിക്കുന്ന ‘ന്യൂമോതോറാക്സ്’, ‘ഹെമോതോറാക്സ്’ എന്നീ അവസ്ഥകളും ഉണ്ട്.
അടിയന്തരമായി ശസ്ത്രക്രിയ നടത്തണമെന്നാണ് ഡോക്ടർമാരുടെ നിർദേശം. ചികിത്സയ്ക്കായി 25 ലക്ഷം രൂപയോളം ചെലവ് വരും.
കൂലിപ്പണിക്കാരനായ അഫ്സലിന്റെ കുടുംബത്തിന് തുക കണ്ടെത്താൻ കഴിയാത്ത അവസ്ഥയാണ്. മകന്റെ ജീവൻ രക്ഷിക്കാൻ സുമനസ്സുകളുടെ സഹായം തേടുകയാണു 54 വയസ്സുകാരിയായ അമ്മ ആത്തിക.
ഫെഡറൽ ബാങ്ക് അക്കൗണ്ട് നമ്പർ: 99980101912553, കൊടുവായൂർ ബ്രാഞ്ച് ഐഎഫ്എസ്സി കോഡ്: FDRL0001885.
ഗൂഗിൾ പേ: 7907911366 …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

