പാലക്കാട് ∙ സെപ്റ്റംബർ 24നു രാത്രി തകർന്ന പട്ടിക്കര ബൈപാസ്–ചുണ്ണാമ്പുതറ സർവീസ് റോഡ് നവംബർ 28 ആയിട്ടും അറ്റകുറ്റപ്പണി നടത്തി ഗതാഗതയോഗ്യമാക്കിയില്ല. ജില്ലാ ഭരണകൂടം അടിയന്തരമായി ഇടപെട്ടിട്ടും ഇതാണു സ്ഥിതി.
റോഡിന്റെ അരികുവശം തകർന്നു സമീപത്തെ തോട്ടിലേക്കു പതിക്കുകയായിരുന്നു. ഒപ്പം ഇടിഞ്ഞ ഭാഗത്ത് റോഡിൽ വിള്ളലും രൂപപ്പെട്ടു.
ചുണ്ണാമ്പുതറ റെയിൽവേ മേൽപാലത്തിന്റെ 2 മീറ്റർ അകലെവരെ റോഡ് ഇടിഞ്ഞിട്ടുണ്ട്. അന്നു മുതൽ ഇതുവഴിയുള്ള ഗതാഗതം മേൽപാലത്തിന്റെ മറുവശത്തെ റോഡ് വഴിയാക്കിയത് ഇപ്പോഴും തുടരുന്നു.
ഇവിടെയും റോഡ് തകർന്നുതുടങ്ങി.
ഭാരവാഹനങ്ങൾ ഇതുവഴി വരുന്നതു നിരോധിച്ചിട്ടുണ്ടെങ്കിലും അതും പാലിക്കപ്പെടുന്നില്ല. റോഡ് തകർന്നപ്പോൾ അടിയന്തരമായി പുനർനിർമിക്കണമെന്നു ജില്ലാ കലക്ടർ നിർദേശിച്ചിരുന്നു.
ഇതൊന്നും പാലിക്കപ്പെട്ടില്ല. റോഡിന്റെ വശം തകർന്നതോടെ ഈ ഭാഗത്തു കൂടിയുള്ള ഗതാഗതം നിരോധിച്ചു.
മറുവശത്തു കൂടിയാണു വാഹനങ്ങൾ വന്നു പോകുന്നത്. ഒരേ ഭാഗത്തു കൂടിയുള്ള വരവും പോക്കും വീതി കുറഞ്ഞ റോഡിൽ അപകടത്തിന് ഇടയാക്കുന്നുണ്ട്.
ഇന്നലെ രാവിലെയും വാഹനാപകടം നടന്നു. യാത്രക്കാർക്കു പരുക്കേറ്റു.
പൊലീസ് എത്തിയാണു പരുക്കേറ്റ യാത്രക്കാരനെ ആശുപത്രിയിൽ എത്തിച്ചത്.
ദേശീയപാത വിഭാഗംപ റയുന്നത്
പാലക്കാട്– കോഴിക്കോട് ദേശീയപാതയുടെ ഭാഗമായുള്ള ചുണ്ണാമ്പുതറ റെയിൽവേ മേൽപാലത്തിന്റെ സർവീസ് റോഡും അതോറിറ്റിയുടെ കീഴിലാണ്. ഈ ഭാഗത്ത് അറ്റകുറ്റപ്പണിക്കായി അതോറിറ്റി തുക അനുവദിക്കാൻ സമയമെടുത്തു.
തുടർന്നുള്ള ടെൻഡർ നടപടികളിലടക്കം കാലതാമസം ഉണ്ടായി. ദേശീയപാത അതോറിറ്റിക്കു വേണ്ടി പിഡബ്ല്യുഡി ദേശീയപാത വിഭാഗമാണു പ്രവൃത്തികൾ നടത്തുന്നത്. അടുത്ത ആഴ്ച അറ്റകുറ്റപ്പണി ആരംഭിക്കുമെന്നാണ് അധികൃതർ പറയുന്നത്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

