പാലക്കാട് ∙ പാലക്കാട് നഗരസഭയിലേക്കു മത്സരിക്കാൻ നൽകിയ പത്രിക പിൻവലിക്കാൻ ബിജെപി നേതാക്കൾ പണം വാഗ്ദാനം ചെയ്തെന്ന കോൺഗ്രസ് സ്ഥാനാർഥിയുടെ പരാതിയിൽ ബിജെപി കൗൺസിലർ ഉൾപ്പെടെ 4 പേർക്കെതിരെ ടൗൺ നോർത്ത് പൊലീസ് കേസെടുത്തു. ബിജെപി നേതാക്കളായ നഗരസഭാംഗം കെ.ജയലക്ഷ്മി, സ്ഥാനാർഥിയും മുൻ നഗരസഭാംഗവുമായ എം.സുനിൽ തുടങ്ങിയവർക്കെതിരെയാണു കേസ്.
വീട്ടിൽ അതിക്രമിച്ചു കയറി തിരഞ്ഞെടുപ്പു മുന്നിൽ കണ്ടു സ്വാധീനിക്കാൻ ശ്രമിച്ചു എന്നാരോപിച്ചാണു കേസെടുത്തത്. വിശദമായ അന്വേഷണത്തിനു ശേഷം കോടതിയിൽ റിപ്പോർട്ട് സമർപ്പിക്കുമെന്നു പൊലീസ് പറഞ്ഞു.
നഗരസഭ 50–ാം വാർഡ് കണ്ണകി നഗർ വെസ്റ്റിൽ മത്സരിക്കുന്ന കോൺഗ്രസ് സ്ഥാനാർഥി രമേഷ് ബാബുവിന്റെ പരാതിയിലാണു നടപടി.
ഞായറാഴ്ച രാത്രിയാണു ബിജെപി നേതാക്കൾ വീട്ടിലെത്തിയത്. ഈ സമയം രമേഷ് ബാബു അവിടെ ഇല്ലായിരുന്നു.
വീട്ടുകാരിൽ നിന്നു ഫോൺ നമ്പർ വാങ്ങി മടങ്ങിയ നേതാക്കൾ പിന്നീട് രമേഷിനെ വിളിച്ചു പിന്മാറാൻ ആവശ്യപ്പെട്ടെന്നും സാമ്പത്തിക സഹായം വാഗ്ദാനം ചെയ്തെന്നുമാണു പരാതി.
സംഭവം അറിഞ്ഞെത്തിയ വി.കെ.ശ്രീകണ്ഠൻ എംപിയാണു പൊലീസിനു വിവരം നൽകിയത്. അതേസമയം, പ്രചാരണത്തിന്റെ ഭാഗമായി വോട്ട് തേടിയാണു രമേഷ് ബാബുവിന്റെ വീട്ടിൽ പോയതെന്നാണ് ബിജെപി നേതാക്കളുടെ വിശദീകരണം.
കോൺഗ്രസിന്റെ പരാജയഭീതിയാണ് ആരോപണത്തിനു പിന്നിലെന്നു ബിജെപി പ്രതികരിച്ചു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

