ആലപ്പുഴ ∙ വളച്ചൊടിക്കുന്ന ചരിത്രത്തിനിടയിൽ പാർശ്വവൽക്കരിക്കപ്പെട്ടു കുടുങ്ങിക്കിടക്കുന്ന ജീവിതങ്ങളെ തുറന്നുകാട്ടിയ ‘കുടുക്ക്’ ജില്ലാ സ്കൂൾ കലോത്സവത്തിൽ ഹയർ സെക്കൻഡറി വിഭാഗത്തിലെ മികച്ച നാടകം. ചേർത്തല മുട്ടം ഹോളി ഫാമിലി ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥികൾ അവതരിപ്പിച്ച നാടകം ഇന്ത്യൻ സമകാലിക രാഷ്ട്രീയമാണു ചർച്ച ചെയ്തത്.
ഭ
രണഘടന ഉറപ്പാക്കുന്ന സ്വാതന്ത്ര്യ നിഷേധത്തിനെതിരെയും പൗരത്വം തെളിയിക്കേണ്ടത് വ്യക്തിയുടെ ബാധ്യതയായും മാറുന്നുവെന്നു നാടകം പറയുന്നു. ചരിത്രം പഠിക്കാനുള്ള അവകാശം ഉറപ്പാക്കണമെന്നു നാടകത്തിന്റെ സംവിധായകൻ മനോജ് ആർ.ചന്ദ്രനും രചയിതാവ് മധു ജി.ചേർത്തലയും പറയുന്നു.
11 ഉപജില്ലകളിൽ നിന്നായി നാലു ടീമുകൾ മാത്രമാണു ഹയർ സെക്കൻഡറി വിഭാഗത്തിൽ മത്സരിച്ചത്. ശക്തമായ പോരാട്ടം ഇല്ലായിരുന്നുവെന്നും ചില നാടകങ്ങൾ നാടകത്തിന്റെ സ്വഭാവം പുലർത്തിയെന്നും വിധികർത്താക്കൾ പറഞ്ഞു.
അനന്തു മികച്ച നടൻ, കരീഷ്മ മികച്ച നടി
കുടുക്കിലെ അഭിനയത്തിന് വി.എസ്.അനന്തുകൃഷ്ണൻ മികച്ച നടനും കരിഷ്മ ഷാലിമാർ മികച്ച നടിയുമായി തിരഞ്ഞെടുക്കപ്പെട്ടു.
അനന്തു തുടർച്ചയായ രണ്ടാം തവണയാണു മികച്ച നടനായി തിരഞ്ഞെടുക്കപ്പെടുന്നത്. പ്ലസ്ടു വിദ്യാർഥിയായ അനന്തു, ചെങ്ങണ്ട
വെളിയിൽ ഡ്രൈവറായ സുധീഷ്– അങ്കണവാടി ഹെൽപറായ സവിത ദമ്പതികളുടെ മകനാണ്. പ്ലസ് വൺ വിദ്യാർഥിയായ കരീഷ്മ, അർത്തുങ്കൽ വാണി വിലാസത്തിൽ കെഎസ്ആർടിസി കണ്ടക്ടർ ഷാലിമാർ കെ.തോമസിന്റെയും ചേർത്തല സെന്റ് ആൻസ് സ്കൂളിലെ അധ്യാപികയായ ജീന നായരുടെയും മകളാണ്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

