തിരുവനന്തപുരം ∙ ‘വിജിലൻസ് ആൻഡ് ഡിസിപ്ലിനറി പ്രൊസീഡിങ്സ്’ എന്ന വിഷയത്തിൽ കേന്ദ്രീയ വിദ്യാലയങ്ങളിലെ പ്രിൻസിപ്പൽമാർക്കായി നടക്കുന്ന ദ്വിദിന കാര്യശേഷി വികസന പരിപാടിക്ക് തുടക്കം. തിങ്കളാഴ്ച രാവിലെ 9ന് പട്ടം പിഎം ശ്രീ കേന്ദ്രീയ വിദ്യാലയത്തിന്റെ റിസോഴ്സ് റൂമിൽ നടന്ന ചടങ്ങിൽ എറണാകുളം കെവിഎസ് റീജിയണൽ ഓഫിസിലെ ഡെപ്യൂട്ടി കമ്മിഷണർ എൻ.
സന്തോഷ് കുമാർ ഉദ്ഘാടനം ചെയ്തു. നവംബർ 24, 25 തീയതികളിലായി നടക്കുന്ന പരിപാടിയിൽ കേന്ദ്രീയ വിദ്യാലയ സംഗതന്റെ അഞ്ച് മേഖലകളിൽ നിന്നുള്ള 40 പ്രിൻസിപ്പൽമാർ പങ്കെടുക്കും.
പിഎം ശ്രീ സംരംഭത്തിന്റെ കീഴിൽ നിർമിച്ച വൊക്കേഷനൽ ലാബും പരിപാടിയിൽ വച്ച് ഉദ്ഘാടനം ചെയ്തു.
പ്രിൻസിപ്പൽ ആർ. ഗിരി ശങ്കരൻ തമ്പി സ്വാഗതം പറഞ്ഞു.
കെവിഎസ് റീജിയണൽ ഓഫിസ് ആഗ്ര അസിസ്റ്റന്റ് കമ്മിഷണർ രാജ്കുമാർ, ന്യൂഡൽഹി കെവിഎസ് ഹെഡ് ക്വാർട്ടേഴ്സിലെ സെക്ഷൻ ഓഫിസർ (വിജിലൻസ്) ഘനശ്യാം രജക് എന്നിവർ ചടങ്ങിൽ പങ്കെടുത്തു. കെവിഎസിലെ (എച്ച്ക്യു) ജെസി (പേഴ്സൻ ആൻഡ് സിവിഒ), സോമിത് ശ്രീവാസ്തവ് എന്നിവർ ചടങ്ങിൽ വെർച്വലായി പങ്കെടുത്തു.
പിഎം ശ്രീ കെവി പട്ടം ഷിഫ്റ്റ് 1 വൈസ് പ്രിൻസിപ്പൽ എസ്.ശോഭന നന്ദി പറഞ്ഞു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

