പുൽപള്ളി ∙ സുഗന്ധം പരത്തുന്ന ഗന്ധകശാലയടക്കമുള്ള നെല്ലിനങ്ങൾ കതിരിട്ടതോടെ ചേകാടിഗ്രാമത്തിന്റെ മനോഹാരിത ആസ്വദിക്കാൻ സന്ദർശകരുടെ പ്രവാഹം.വനവും കബനിയും അതിർത്തി തീർത്ത ചേകാടിയിലെ വിശാലമായ പാടവും സുഗന്ധം പരത്തുന്ന കാറ്റും തണുപ്പും ആസ്വദിക്കാനാണ് ദൂരെസ്ഥലങ്ങളിൽ നിന്നുള്ള ആളുകളും ഇവിടെയെത്തുന്നത്. പുൽപള്ളി, പനമരം, കാട്ടിക്കുളം വഴി ദിവസവും ഒട്ടേറെ വാഹനങ്ങളിൽ സഞ്ചാരികളെത്തുന്നു.
അവധിദിനങ്ങളിൽ കൂടുതൽ ജനപ്രവാഹമുണ്ട്.
വയനാട് സന്ദർശിക്കാനെത്തുന്ന അന്യജില്ലക്കാരായ ആളുകളും ചേകാടിയുടെ പ്രത്യേകതകൾ മനസ്സിലാക്കി ഗ്രാമത്തിലെത്തുന്നു. കബനിപ്പുഴയിലെ തുരുത്തുകളും പുഴയോരത്തെ മനോഹരകാഴ്ചകളും പാടവരമ്പത്തെ യാത്രയും ആളുകളെ ആകർഷിക്കുന്നു.നടീൽ കഴിഞ്ഞപ്പോൾ മുതൽ ചേകാടിയിലേക്ക് ഒട്ടേറെയാളുകളെത്തുന്നുണ്ട്.
മഴമാറിയതോടെ വരവ് കൂടി.
ഇനി കൊയ്തുകാലംവരെ ഇങ്ങിനെ സഞ്ചാരികളെത്തുമെന്ന് പ്രദേശവാസികൾ പറയുന്നു. കുടുംബസമേതം വയൽക്കരയിലിരുന്ന് ഭക്ഷണം കഴിക്കാനും ഫോട്ടോഷൂട്ടിനുമെത്തുന്നവരുണ്ട്.
ഗോത്രജനങ്ങളുമായി സംവദിച്ചും കൃഷിരീതികൾ മനസ്സിലാക്കിയും വൈകുംവരെ ഇവിടെ ചെലവഴിക്കുന്നു.
അയൽജില്ലകളിൽ നിന്നുള്ള പഠനയാത്രാ സംഘങ്ങളും യാത്രയിൽ ചേകാടിയെയും ഉൾപ്പെടുത്തുന്നു.ചെറുപ്പക്കാരുടെ ഇഷ്ടകേന്ദ്രമായി ചേകാടി വനഗ്രാമം മാറി. സംസ്ഥാന സർക്കാരിന്റെ സ്ട്രീറ്റ് പദ്ധതിയിൽ ഇടംപിടിച്ച ജില്ലയിലെ ഏകകേന്ദ്രമാണ് ചേകാടി.
പദ്ധതി നടപ്പാകുന്നതോടെ ചേകാടിയുടെ മുഖച്ഛായമാറും.
ഗ്രാമീണ ജനതയുടെ വരുമാനസ്ത്രോതസ്സായും പദ്ധതിയെ കണക്കാക്കുന്നുണ്ട്. ഗ്രാമീണ കാഴ്ചകളും തനതുഭക്ഷണവും ഗോത്രഅറിവുകളും സഞ്ചാരികൾക്ക് നൽകി കലർപ്പില്ലാത്ത വിനോദസഞ്ചാരവികസനമാണ് ലക്ഷ്യമിടുന്നത്.എന്നാൽ 2 വർഷം കഴിഞ്ഞിട്ടും പ്രാഥമിക സൗകര്യങ്ങൾപോലും വിനോദ സഞ്ചാരവകുപ്പ് തയാറാക്കിയിട്ടില്ല. ദൂരെ ദിക്കുകളിൽ നിന്നെത്തുന്ന സഞ്ചാരികൾക്ക് പ്രാഥമിക കാര്യങ്ങൾക്കുള്ള സൗകര്യങ്ങളൊന്നും ഗ്രാമത്തിൽ പൊതുവായില്ല. …
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

