മുഹമ്മ∙ വേമ്പനാട്ടു കായലിൽ പോള നിറഞ്ഞതോടെ മുഹമ്മയിലും പരിസര പ്രദേശങ്ങളിലും മത്സ്യബന്ധനം പ്രതിസന്ധിയിൽ. തീരം മുതൽ കനം കൂടിയ പോളപ്പായൽ നിറഞ്ഞിരിക്കുന്നതിനാൽ വള്ളമിറക്കാൻ പോലും കഴിയുന്നില്ല.
ഇതോടെ കരിമീൻ, കൊഞ്ച്, കണമ്പ് മത്സ്യ ലഭ്യതയും കുറഞ്ഞു. ശക്തമായ കാറ്റിൽ പായൽ കൂട്ടത്തോടെ ഒഴുകി വന്ന് നീട്ടുവലകൾ ഒഴുക്കി കൊണ്ടുപോകുകയാണ്.
കോരുവല ഉപയോഗിച്ച് മീൻ പിടിക്കുന്നവർക്ക് വെള്ളത്തിൽ ഇറങ്ങാനോ ചീനവലക്കാർക്ക് വല താഴ്ത്താനോ സാധിക്കുന്നില്ല.
വീശുവല, ചീനവല, നീട്ടുവല, കക്കവാരൽ തുടങ്ങിയ പരമ്പരാഗത മത്സ്യബന്ധന രീതികൾക്ക് പോളപ്പായൽ തടസ്സമാകുന്നു. പരമ്പരാഗതമായ തൊഴിൽ ചെയ്യാൻ കഴിയാത്തതിനാൽ വരുമാനവും നിലച്ചതായി മത്സ്യത്തൊഴിലാളികൾ പറയുന്നു.
നൂറുകണക്കിന് മത്സ്യത്തൊഴിലാളികളാണ് ഉൾനാടൻ മേഖലയിൽ ഉപജീവനമാർഗം മുടക്കുന്ന പോളപ്പായൽ ശല്യം മൂലം കഷ്ടത അനുഭവിക്കുന്നത്.
കായൽ ടൂറിസത്തിന്റെ ഭാഗമായ ഹൗസ് ബോട്ടുകൾ ഉൾപ്പെടെയുള്ള ജലയാനങ്ങളുടെ സുഗമമായ സഞ്ചാരത്തിനും പോളപ്പായൽ തടസ്സം സൃഷ്ടിക്കുന്നുണ്ട്. കനത്ത മഴയെ തുടർന്ന് കായൽ ജലത്തിലെ ലവണാംശം കുറഞ്ഞ് പുല്ലും പായലും വളരാൻ സാഹചര്യം ഉണ്ടായതാണ് പോള വളരാൻ കാരണം.
കായൽ തീരത്ത് കിലോമീറ്ററുകളോളം ദൂരത്തായി പായൽ നിറഞ്ഞിട്ടും അവ നീക്കം ചെയ്യാൻ സർക്കാരും ഫിഷറീസ് വകുപ്പും നടപടി സ്വീകരിക്കാത്തതിൽ മത്സ്യത്തൊഴിലാളികൾക്ക് പ്രതിഷേധമുണ്ട്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

