വൈപ്പിൻ ∙ സംസ്ഥാന പാതയെ കുരുതിക്കളമാക്കി മാറ്റി സ്വകാര്യബസുകളുടെ മരണപ്പാച്ചിൽ തുടരുന്നു. അശ്രദ്ധമായ ഡ്രൈവിങ് നിമിത്തം ബസ് തട്ടി ഒരാഴ്ചയ്ക്കുള്ളിൽ രണ്ട് ബൈക്ക് യാത്രികരുടെ ജീവനാണ് നഷ്ടമായത്.
ഇതിനു ശേഷവും കാര്യമായ പരിശോധനകൾ പൊലീസും മോട്ടർ വാഹന വകുപ്പും നടത്തുന്നില്ല.
കഴിഞ്ഞദിവസം കമ്പനിപ്പീടികയിൽ ബൈക്കിന് പിന്നിൽ ബസ് ഇടിച്ച് എടവനക്കാട് സ്വദേശിയായ മുക്കത്ത് തോമസ് മരിച്ചു. ദിവസങ്ങൾക്കു മുൻപ് ഇതേ മേഖലയിൽ ഉണ്ടായ അപകടത്തിൽ പുതുവൈപ്പ് സ്വദേശിയായ യുവാവും മരിച്ചു.
ഇതിനു ശേഷവും സംസ്ഥാനപാതയിൽ ബസുകളുടെ മരണപ്പാച്ചിൽ തുടരുന്നത് ചെറുവാഹനങ്ങളിലെ യാത്രികരെ ഭീതിയിലാക്കിയിരിക്കുകയാണ്.
നടപ്പാത നിർമാണത്തെ തുടർന്നുള്ള റോഡുകളുടെ വീതിക്കുറവും, വാഹനങ്ങളുടെ ബാഹുല്യവും മൂലം അപകട മേഖലയായി മാറിയിരിക്കുന്ന സംസ്ഥാന പാതയിൽ അതൊന്നും തങ്ങൾക്ക് ബാധകമല്ലെന്നാണ് ബസ് ഡ്രൈവർമാരുടെ നിലപാട്.
ജോലിക്കിടെയുള്ള ഡ്രൈവർമാരുടെ ലഹരി ഉപയോഗം, മൊബൈൽ ഫോൺ ഉപയോഗം എന്നിവ വ്യാപകമായിട്ടും പരിശോധനയ്ക്ക് നടപടികളില്ല.
തിരക്കേറിയ സമയത്ത് പോലും ഫോണിൽ നോക്കി ബസ് ഓടിക്കുന്ന ഡ്രൈവർമാർ വൈപ്പിൻ റൂട്ടിൽ സ്ഥിരം കാഴ്ചയാണ്. വിഡിയോ ക്ലിപ്പിങ് അടക്കം മോട്ടർ വാഹന അധികൃതർക്ക് പരാതി നൽകിയിട്ടും നടപടിയൊന്നും ഉണ്ടാകുന്നില്ലെന്ന് നാട്ടുകാർ പറയുന്നു.
ജീവനക്കാരെ ലഭിക്കാനുള്ള ബുദ്ധിമുട്ട് മൂലം ലൈസൻസുമായി എത്തുന്ന ആരെയും ഡ്രൈവർമാരായി നിയോഗിക്കാൻ നിർബന്ധിതരാവുകയാണ് ബസ് ഉടമകൾ.
സ്വകാര്യബസുകളുടെ നിയമലംഘനങ്ങൾ തടയുന്നതിനുള്ള പരിശോധനയോ മറ്റു സംവിധാനങ്ങളോ നിലവിൽ വൈപ്പിൻ റൂട്ടിൽ ഇല്ല. ടൈം പഞ്ചിങ് സംവിധാനം ഇല്ലാതായിട്ട് വർഷങ്ങളായി.
വാഹന പരിശോധനയ്ക്കായി രംഗത്തിറങ്ങുന്ന പൊലീസും മോട്ടർ വാഹന വകുപ്പ് അധികൃതരും ബസുകളുടെ നിയമലംഘനത്തിനെതിരെ കണ്ണടയ്ക്കുന്നു.
അപകട
മേഖലകളിലെങ്കിലും സ്പീഡ് ബ്രേക്കർ പോലുള്ള സംവിധാനങ്ങൾ ഏർപ്പെടുത്തണമെന്നാണ് ആവശ്യമുയരുന്നത്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

