മരുതറോഡ് ∙ തിരഞ്ഞെടുപ്പു കമ്മിറ്റി ഓഫിസിൽ സിപിഎം പ്രവർത്തകനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. മരുതറോഡ് കൊട്ടേക്കാട് പടലിക്കാട് സ്വദേശി ശിവൻ (44) ആണു മരിച്ചത്.
ഇന്നലെ രാവിലെ ഏഴോടെയാണു സംഭവം. മരുതറോഡ് പഞ്ചായത്തിലെ നാലാം വാർഡായ പടലിക്കാട് തിരഞ്ഞെടുപ്പു പ്രവർത്തനങ്ങൾക്കായി താൽക്കാലികമായി ഒരുക്കിയ സിപിഎം ബൂത്ത് കമ്മിറ്റി ഓഫിസിനുള്ളിലാണു ശിവനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
മരണകാരണം സംബന്ധിച്ച് മറ്റു ദുരൂഹതകളില്ല.
അവിവാഹിതനാണ്. പെയ്ന്റിങ് തൊഴിലാളിയാണ്.
പാർട്ടി മെംബറല്ലെങ്കിലും തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ ശിവൻ സജീവമായിരുന്നുവെന്നാണു പ്രദേശവാസികൾ പറയുന്നത്. അച്ഛൻ വേലായുധൻ വർഷങ്ങൾക്കു മുൻപു കിണറ്റിൽ വീണും സഹോദരൻ സുബ്രഹ്മണ്യൻ പനയുടെ മുകളിൽ നിന്നു വീണും മരിച്ചിരുന്നു.
ഇതിനുശേഷം പ്രായമായ അമ്മ കല്യാണിക്കൊപ്പമാണ് ശിവനും സഹോദരങ്ങളും താമസിച്ചിരുന്നത്. പോസ്റ്റ്മോർട്ടത്തിനു ശേഷം സംസ്കാരം നടത്തി.
മറ്റു സഹോദരങ്ങൾ: മണിയൻ, തങ്കവേലു, രാമദാസ്, പാർവതി, പരേതനായ മണികണ്ഠൻ. സംഭവത്തിൽ അന്വേഷണം ആരംഭിച്ചെന്ന് പൊലീസ് അറിയിച്ചു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

