പ്രോട്ടീന്‍ കൂടുതല്‍ ചിക്കനിലാണോ മീനിലോ എന്നതില്‍ പലര്‍ക്കും സംശയമുണ്ട്. ലോകത്തിൽ ഏറ്റവും കൂടുതൽ ആളുകൾ കഴിക്കുന്ന മാംസാഹാരം ഏതെന്ന് ചോദിച്ചാൽ അത് മത്സ്യവും കോഴിയിറച്ചിയും തന്നെയാണ്.
രുചി മാത്രമല്ല, ധാരാളം ആരോഗ്യ ഗുണങ്ങളും ഇവയ്ക്കുണ്ട്. കോഴിയിറച്ചിയിലും മീനിലും ശരീരത്തിന് ആവശ്യമുള്ള പ്രോട്ടീൻ ധാരാളായി അടങ്ങിയിട്ടുണ്ട്.
എങ്കിലും ഏറ്റവുമധികം പ്രോട്ടീൻ ലഭിക്കുന്നതും പോഷകഗുണമുള്ളതും ഏതാണെന്ന് നോക്കാം. ഫിറ്റ്നസ് പ്രേമികൾക്ക് ഏറെ ഇഷ്ടപ്പെട്ട
വിഭവാണ് ചിക്കൻ. കാരണം ചിക്കന്‍ പ്രോട്ടീന്റെ മികച്ച ഉറവിടമാണ്.
100 ഗ്രാം ചിക്കനിൽ ഏകദേശം 143 കലോറി ഊർജ്ജം, 25 ഗ്രാം പ്രോട്ടീൻ, 2.68 ഗ്രാം കാർബോഹൈഡ്രേറ്റ്, 3.12 ഗ്രാം ഫാറ്റ് എന്നിവയുണ്ട്. ഒപ്പം കാത്സ്യം, അയൺ, സിങ്ക്, വിറ്റാമിൻ എ, വിറ്റാമിൻ സി എന്നിവയും ചിക്കനില്‍ അടങ്ങിയിട്ടുണ്ട്.ചിക്കന്റെ വിവിധ ഭാഗങ്ങളിൽ വ്യത്യസ്ത പോഷകങ്ങളാണ് അടങ്ങിയിരിക്കുന്നത്.
നിങ്ങള്‍ ഏത് ഭാഗം കഴിക്കുന്നുവോ, അത് അനുസരിച്ചായിരിക്കും ലഭിക്കുന്ന പോഷകഗുണം. ശരീരഭാരം കുറയ്ക്കാനോ കൂടുതൽ പേശികൾ വളർത്താനോ ആഗ്രഹിക്കുന്നുവെങ്കിൽ, ചിക്കൻ ബ്രെസ്റ്റാണ് നല്ലത്.
കാരണം അവയില്‍ നല്ല അളവില്‍ പ്രോട്ടീൻ അടങ്ങിയിരിക്കുന്നതോടൊപ്പം ഫാറ്റും കലോറിയും കുറവുമാണ്. എന്നാല്‍ നിങ്ങൾ ശരീരഭാരം വർധിപ്പിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ, ചിക്കന്റെ കാല് പോലെ കൊഴുപ്പുള്ള ഭാഗങ്ങൾ ആണ് കഴിക്കേണ്ടത്.
ഇനി മത്സ്യത്തിന്റെ കാര്യം പറയുകയാണെങ്കില്‍, പ്രോട്ടീന്‍ സമ്പുഷ്ടമായ ഭക്ഷണം തന്നെയാണ് മത്സ്യം. ഒരു ചെറിയ സാല്‍മണ്‍ മത്സ്യത്തില്‍ ഏകദേശം 23 ഗ്രാം പ്രോട്ടീൻ ഉണ്ടാകും.
കൂടാതെ ഇവയില്‍ ഒമേഗ 3 ഫാറ്റി ആസിഡും അടങ്ങിയിരിക്കുന്നു. ചിക്കനോ മീനോ? പ്രോട്ടീന്‍ കൂടുതല്‍ ആര്‍ക്ക്? ചിക്കനിലാണ് മത്സ്യത്തെക്കാള്‍ പ്രോട്ടീന്‍ അടങ്ങിയിരിക്കുന്നത്.
കൂടാതെ ചിക്കനില്‍ നിന്നും അയേണും സിങ്കും ലഭിക്കും. അതേസമയം മത്സ്യത്തില്‍ നിന്നും ഒമേഗ 3 ഫാറ്റി ആസിഡും മറ്റ് ധാതുക്കളും ലഭിക്കും.
ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

