റഷ്യയുമായുള്ള യുദ്ധം അവസാനിപ്പിക്കാൻ അമേരിക്ക നടത്തുന്ന ശ്രമങ്ങളോട് യുക്രെയ്ന് ഒട്ടും നന്ദിയില്ലെന്ന കടുത്ത വിമർശനവുമായി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഇപ്പോഴും റഷ്യൻ എണ്ണ വാങ്ങുന്ന യൂറോപ്യൻ രാഷ്ട്രങ്ങളുടെ നിലപാടിനെയും ട്രംപ് വിമർശിച്ചു.
യുഎസിലും യുക്രെയ്നിലും ശക്തമായ ഭരണകൂടമാണ് ഉണ്ടായിരുന്നതെങ്കിൽ ഈ യുദ്ധം ഒരിക്കലും തുടങ്ങില്ലായിരുന്നെന്നും ട്രംപ് സാമൂഹിക മാധ്യമമായ ട്രൂത്ത് സോഷ്യലിൽ പറഞ്ഞു.
എന്നാൽ, അമേരിക്കയുമായുള്ള ബന്ധം പ്രധാനമാണെന്നും സുരക്ഷയുൾപ്പെടെയുള്ള പിന്തുണയ്ക്ക് അമേരിക്കയോടും ട്രംപിനോടും നന്ദിയുണ്ടെന്നും യുക്രെയ്ൻ പ്രസിഡന്റ് സെലെൻസ്കി എക്സിൽ മറുപടി നൽകി. യുഎസ് മുന്നോട്ടുവച്ച യുക്രെയ്ൻ-റഷ്യ സമാധാന പ്ലാൻ സംബന്ധിച്ച് സ്വിറ്റ്സർലൻഡിൽ ചർച്ച തുടങ്ങിയിരിക്കേയാണ് ട്രംപിന്റെ വിമർശനം.
ഇതിനിടെ യുഎസിന്റെ പ്ലാൻ യൂറോപ്പിലെ ഏറ്റവും വലിയ ശക്തികളും ‘ഇ3’ രാഷ്ട്രങ്ങളുമായ ബ്രിട്ടൻ, ഫ്രാൻസ്, ജർമനി എന്നിവ വെട്ടിത്തിരുത്തി.
യുക്രെയ്ന്റെ സൈനികശേഷി 6 ലക്ഷം എന്നതിൽനിന്ന് ഇ3 രാഷ്ട്രങ്ങൾ 8 ലക്ഷമായി ഉയർത്തി. യുക്രെയ്ന്റെ ചില ഭാഗങ്ങൾ റഷ്യയ്ക്ക് വിട്ടുനൽകണമെന്ന വ്യവസ്ഥ അംഗീകരിക്കില്ല.
യുക്രെയ്നിൽ വിദേശ സൈന്യത്തെ അനുവദിക്കില്ലെന്ന് റഷ്യ പറഞ്ഞു. ഇതിനിടെയും ഇ3 എതിർത്തു.
യുക്രെയ്നിൽ വരുത്തിയ നാശനഷ്ടങ്ങൾക്ക് റഷ്യ നഷ്ടപരിഹാരം നൽകാത്തപക്ഷം, റഷ്യയുടെ സമ്പത്ത് മരവിപ്പിച്ച നടപടി തുടരുമെന്നും ഇ3 വ്യക്തമാക്കി. നേരത്തേ റഷ്യയുടെ മരവിപ്പിച്ച 100 ബില്യൻ ഡോളർ എടുത്ത് യുക്രെയ്നിൽ പുനരുജ്ജീവന പദ്ധതികൾ നടപ്പാക്കാനായിരുന്നു യുഎസിന്റെ പ്ലാൻ.
ഇതു യുഎസിന്റെ നേതൃത്വത്തിൽ നടത്തുകയും അതിൽനിന്നുള്ള 50% ലാഭം യുഎസിന് ലഭിക്കുകയും ചെയ്യും. ബാക്കി 50% യുക്രെയ്ൻ-റഷ്യ ഇൻവെസ്റ്റ്മെന്റ് പദ്ധതിയിലേക്ക് മാറ്റും.
ഇതിനോടാണ് ഇ3യുടെ വിജോയിപ്പ്.
എഐ കുമിളപ്പേടിയിൽ നിന്ന് കരകയറി ഓഹരി
കഴിഞ്ഞയാഴ്ച കനത്ത ചാഞ്ചാട്ടവും നഷ്ടവും വിതച്ച ‘എഐ ബബിൾ’ പേടിയിൽനിന്ന് ഓഹരി വിപണികളുടെ വൻകരകയറ്റം. യുഎസിൽ സ്റ്റോക്ക് ഫ്യൂച്ചേഴ്സിൽ ഡൗ ജോൺസ് 200 പോയിന്റ് ഉയർന്നു.
എസ് ആൻഡ് പി 0.6%, നാസ്ഡാക് 0.8% എന്നിങ്ങനെയും കയറി. ഡിസംബറിലെ പണനയ നിർണയ യോഗത്തിൽ പലിശനിരക്ക് കുറയ്ക്കാനുള്ള സാധ്യത മങ്ങിയിട്ടില്ലെന്ന വിലയിരുത്തലുകൾ വന്നതും വിപണിക്ക് ആവേശമായി.
നേട്ടത്തിന്റെ കാറ്റ് ഏഷ്യയിലും വീശത്തുടങ്ങി. ദക്ഷിണ കൊറിയയുടെ കോസ്പി 1.13%, ഓസ്ട്രേലിയയുടെ എഎസ്എക്സ് 200 സൂചിക 0.94%, ചൈനയുടെ ഷാങ്ഹായ് 0.16%.
ഹോങ്കോങ് 1.06% എന്നിങ്ങനെ ഉയർന്നു. ജാപ്പനീസ് വിപണിയായ നിക്കേയ്ക്ക് ഇന്ന് അവധിയാണ്.
ഗിഫ്റ്റ് നിഫ്റ്റിയിൽ വൻ മുന്നേറ്റം, ആവേശത്തിലേക്ക് ഇന്ത്യയും
ഇന്ത്യയിൽ ഗിഫ്റ്റ് നിഫ്റ്റി രാവിലെ 90 പോയിന്റ് ഉയർന്നു.
സെൻസെക്സും നിഫ്റ്റിയും ഇന്ന് നേട്ടത്തോടെ വ്യാപാരം തുടങ്ങിയേക്കുമെന്ന പ്രതീക്ഷ ഇതു നൽകുന്നു. യുഎസ്, ഏഷ്യൻ വിപണികളുടെ നേട്ടമാണ് പ്രധാന കരുത്ത്.
ഇരു സൂചികകളും റെക്കോർഡ് തകർത്തേക്കും.
∙ ഇന്ത്യ-യുഎസ് വ്യാപാരക്കരാർ സംബന്ധിച്ച പ്രഖ്യാപനം വൈകാതെ ഉണ്ടായേക്കുമെന്ന വിലയിരുത്തലുകളും നേട്ടമാണ്.
∙ ഇന്ത്യയുടെ സെപ്റ്റംബർപാദ ജിഡിപി വളർച്ചാക്കണക്ക് ഈയാഴ്ച അറിയാം. മിക്ക ഏജൻസികളും മികച്ച ഫലമാണ് പ്രവചിക്കുന്നത്.
∙ രൂപ കഴിഞ്ഞയാഴ്ച ഡോളറിനെതിരെ ചരിത്രത്തിലെ ഏറ്റവും താഴ്ചയായ 89.61ലേക്ക് കൂപ്പുകുത്തിയിരുന്നു.
ഈയാഴ്ച കരകയറ്റമാണ് പ്രതീക്ഷിക്കുന്നത്. ഇന്ത്യ-യുഎസ് വ്യാപാരക്കരാർ അനിശ്ചിതത്വത്തിലേക്ക് നീങ്ങിയാൽ രൂപ 90ലേക്ക് ഇടിയും.
ശ്രദ്ധയിൽ ഇവർ
ഐഡിബിഐ ബാങ്കിന്റെ ഓഹരി വിൽപന നടപടികൾ ഊർജിതമാക്കി കേന്ദ്രം.
കൊട്ടക് മഹീന്ദ്ര ബാങ്ക്, കേരളം ആസ്ഥാനമായ സിഎസ്ബി ബാങ്കിന്റെ മുഖ്യ പ്രമോട്ടർമാരായ ഫെയർഫാക്സ് എന്നിവയാണ് ഐഡിബിഐ ഓഹരികൾ വാങ്ങാൻ മുൻനിരയിലുള്ളത്.
∙ അദാനി വിൽമറിൽ (എഡബ്ല്യുഎൽ അഗ്രി ബിസിനസ്) നിന്ന് അദാനി ഗ്രൂപ്പ് പൂർണമായും പിന്മാറി.
∙ തേജസ് വിമാനത്തിന്റെ നിർമാതാക്കളായ ഹിന്ദുസ്ഥാൻ എയ്റോനോട്ടിക്സിന്റെ (എച്ച്എഎൽ) ഓഹരികളും ഇന്ന് ശ്രദ്ധാകേന്ദ്രമാകും.
സ്വർണവും എണ്ണയും
റഷ്യ-യുക്രെയ്ൻ സമാധാന പ്ലാൻ ചർച്ചകൾ പുരോഗമിക്കുന്ന പശ്ചാത്തലത്തിൽ രാജ്യാന്തര എണ്ണവില താഴുകയാണ്. ഡബ്ല്യുടിഐ വില ബാരലിന് 0.17% താഴ്ന്ന് 57.96 ഡോളറായി.
0.16% നഷ്ടവുമായി 62.46 ഡോളറിലാണ് ബ്രെന്റ് വിലയുള്ളത്.
ഭൗമരാഷ്ട്രീയ പ്രതിസന്ധികൾ മാറുന്നുവെന്ന സൂചനകളും യുഎസിൽ പലിശനിരക്കിന്റെ ദിശ സംബന്ധിച്ച അനിശ്ചിതത്വവും സ്വർണത്തെയും അസ്ഥിരപ്പെടുത്തുന്നു. രാജ്യാന്തര സ്വർണവില ഔൺസിന് 35 ഡോളർ ഇടിഞ്ഞ് 4,044 ഡോളറിലാണ് രാവിലെയുള്ളത്.
ഈ ട്രെൻഡ് നിലനിന്നാൽ, കേരളത്തിലും വില താഴേക്കിറങ്ങും.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:
(Disclaimer: ഈ ലേഖനം ഓഹരി/കടപ്പത്രം/മ്യൂച്വൽഫണ്ട്/ക്രിപ്റ്റോകറൻസി മുതലായവ വാങ്ങാനോ വില്ക്കാനോ ഉള്ള നിര്ദേശമോ ഉപദേശമോ അല്ല. ഓഹരി/കടപ്പത്രം/മ്യൂച്വൽഫണ്ട് മുതലായ നിക്ഷേപങ്ങൾ വിപണിയിലെ റിസ്കുകൾക്ക് വിധേയമാണ്.
നിക്ഷേപം നടത്തുന്നതിന് മുമ്പ് നിങ്ങള് സ്വയം പഠനങ്ങൾ നടത്തുകയോ ഒരു വിദഗ്ധന്റെ ഉപദേശം തേടുകയോ ചെയ്യുക) … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

