പത്തനാപുരം∙ ഇരുപത്തിയൊന്നാം വയസ്സിൽ മലയാള മനോരമ ഏജൻസിയെടുത്താണ് ഫാറൂഖ് മുഹമ്മദ് പൊതുജനങ്ങള്‍ക്കിടയിലേക്ക് ഇറങ്ങിയത്. അതു വരെ കോളജ് രാഷ്ട്രീയത്തിൽ കെഎസ്യുവിന്റെ ചുമതലക്കാരനായി മത്സരിച്ച് കോളജ് യൂണിയൻ ചെയർമാനായും, യൂണിവേഴ്സിറ്റി യൂണിയൻ കൗൺസിലറായും പ്രവർത്തിച്ചു.
പിന്നീട് യൂത്ത് കോൺഗ്രസിലും കോൺഗ്രസിലുമായി നടത്തിയ പ്രവർത്തനത്തിനിടയിലും പത്ര വിതരണം തുടർന്നു. ഇടക്കാലത്ത് ജോലിക്കായി വിദേശത്തു പോയ രണ്ടര വർഷത്തോളം മാത്രമാണ് മാറി നിന്നത്.
20 വർഷത്തോളം നീണ്ട
പത്ര വിതരണത്തിനിടയിൽ ഉണ്ടായ പൊതുജനസമ്പർക്കമാണ് ആകെയുള്ള കൈമുതലെന്ന് ഫാറൂഖ് മുഹമ്മദ് പറഞ്ഞു. നിലവിൽ ടൗൺ വാർഡ് അംഗമായ ഫാറൂഖ് മുഹമ്മദ് മാർക്കറ്റ് വാർഡിൽ യുഡിഎഫ് സ്ഥാനാർഥിയാണ്.
കോൺഗ്രസ് ബ്ലോക്ക് ജനറൽ സെക്രട്ടറിയായി പ്രവർത്തിക്കുന്ന ഫാറൂഖിന് ഇത് മൂന്നാം അങ്കമാണ്. എൽഡിഎഫിന്റെ സിറ്റിങ് സീറ്റ് പിടിച്ചെടുക്കുകയെന്ന ലക്ഷ്യത്തോടെയാണ് കോൺഗ്രസ് ഫാറൂഖിനെ സ്ഥാനാർഥിയാക്കിയത്.
മത്സരം കടുത്തതോടെ നാമനിർദേശ പത്രികയിൽ കേസിന്റെ വിവരങ്ങള്‍ മറച്ചു വച്ചതായി ആരോപിച്ച് സൂക്ഷ്മ പരിശോധനാ വേളയിൽ എൽഡിഎഫ് രംഗത്ത് വന്നെങ്കിലും റിട്ടേണിങ് ഓഫിസർ പത്രിക സ്വീകരിച്ചു.
വിഷയം എൽഡിഎഫും യുഡിഎഫും രാഷ്ട്രീയ ആയുധമാക്കിയതോടെ പ്രചാരണം ആ വഴിക്കായി. സിപിഎമ്മിലെ സലൂജ ദിലീപാണ് പ്രധാന എതിരാളി. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

