പല വിഷയങ്ങളിലും തന്റെ നിലപാടുകൾ സമൂഹ മാധ്യമങ്ങളിലൂടെ അറിയിക്കാറുള്ള താരമാണ് മീനാക്ഷി. ഇപ്പോഴിതാ ഫെമിനിസത്തെ കുറിച്ചുള്ള തന്റെ കാഴ്ചപ്പാട് വ്യക്തമാക്കിയിരിക്കുകയാണ് മീനാക്ഷി.
ഒരു സ്ത്രീ തൻ്റെ അതേ അവകാശങ്ങളുള്ള ഒരു പുരുഷനെ അവകാശങ്ങളിൽ നിന്നും വിലക്കിക്കൊണ്ട് സ്വന്തം മൂല്യങ്ങൾ നേടാൻ ശ്രമിച്ചാൽ അത് തെറ്റാണ് എന്ന് പറയുന്നിടത്താണ് തന്റെ ഫെമിനിസം എന്നാണ് മീനാക്ഷി ഫേസ്ബുക്കിൽ കുറിച്ചത്. “ചോദ്യം ഫെമിനിസ്റ്റാണോ….ഉത്തരം എപ്പോഴും പറയുന്നതുപോലെ എൻ്റെ ചെറിയ അറിവിൽ … ഒരു സ്ത്രീ തൻ്റെ അതേ അവകാശങ്ങളുള്ള ഒരു പുരുഷനെ അതിൽ (അവകാശങ്ങളിൽ) നിന്നും വിലക്കിക്കൊണ്ട് സ്വന്തം മൂല്യങ്ങൾ നേടാൻ ശ്രമിച്ചാൽ അത് തെറ്റാണ് എന്ന് പറയുന്നിടത്താണ് എൻ്റെ ഫെമിനിസം.” മീനാക്ഷി ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു.
അതേസമയം ഇന്ദ്രാണിസ്നോടൊപ്പം പ്രധാന വേഷത്തിലെത്തിയ ‘പ്രൈവറ്റ്’ ആയിരുന്നു മീനാക്ഷിയുടെ ഏറ്റവും പുതിയ ചിത്രം. നവാഗതനായ ദീപക് ഡിയോൺ രചനയും സംവിധാനവും നിർവ്വഹിച്ച ചിത്രം കഴിഞ്ഞ ദിവസം ഒടിടി സ്ട്രീമിങ് ആരംഭിച്ചിരുന്നു.
ഒക്ടോബർ 10 ന് തിയറ്ററുകളില്‍ എത്തിയ ചിത്രമാണ് ഇത്. ഒരു മാസത്തിന് ഇപ്പുറമാണ് ഒടിടിയില്‍ എത്തിയിരിക്കുന്നത്.
മനോരമ മാക്സിലൂടെ ഇന്നലെയാണ് ചിത്രം പ്രദര്‍ശനം ആരംഭിച്ചത്. ‘ലെറ്റ്സ് ഗോ ഫോർ എ വാക്ക്’ എന്ന ടാഗ്ലൈനിൽ അവതരിപ്പിക്കപ്പെട്ടിരിക്കുന്ന ഈ ചിത്രം, സി ഫാക്ടർ ദ എൻ്റർടെയ്ൻമെൻ്റ് കമ്പനിയുടെ ബാനറിൽ വി കെ ഷബീർ നിർമ്മിച്ചിരിക്കുന്നു.
ചിത്രത്തിന്റെ സംഗീതവും പശ്ചാത്തല സംഗീതവും നവാഗതനായ അശ്വിൻ സത്യ നിർവ്വഹിച്ചിരിക്കുന്നു. ഛായാഗ്രഹണം ഫൈസൽ അലി, ലൈൻ പ്രൊഡ്യൂസർ തജു സജീദ്, എഡിറ്റർ ജയകൃഷ്ണൻ, വസ്ത്രാലങ്കാരം സരിത സുഗീത്, മേക്കപ്പ് ജയൻ പൂങ്കുളം, ആർട്ട് മുരളി ബേപ്പൂർ, പ്രൊഡക്ഷൻ ഡിസൈൻ സുരേഷ് ഭാസ്കർ, സൗണ്ട് ഡിസൈൻ അജയൻ അടാട്ട്, സൗണ്ട് മിക്സിംഗ് പ്രമോദ് തോമസ്, പ്രൊഡക്ഷൻ കൺട്രോളർ നിജിൽ ദിവാകരൻ, സ്റ്റിൽസ് അജി കൊളോണിയ, പി ആർ ഒ- എ എസ് ദിനേശ്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

