കുമരകം∙ സംസ്ഥാനത്തിന്റെ വളർച്ചയ്ക്കായി സംരംഭക മനോഭാവത്തിൽ വലിയ മാറ്റം അനിവാര്യമാണെന്ന് പ്രിൻസിപ്പൽ സെക്രട്ടറി എ.പി.എം. മുഹമ്മദ് ഹനീഷ് പറഞ്ഞു.
ടൈകോൺ കേരള 2025 ന്റെ സമാപന സമ്മേളനത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ദാമോദർ അവനൂർ, വിവേക് കൃഷ്ണ ഗോവിന്ദ് (പ്രസിഡന്റ്, ടൈ കേരള), ഡോ. ജീമോൻ കോര (വൈസ് പ്രസിഡന്റ് ), ദിവ്യ തലക്കലാട്ട് (എക്സിക്യൂട്ടീവ് ഡയറക്ടർ) എന്നിവർ പ്രസംഗിച്ചു.
ടൈകോൺ കേരള 2025 ന്റെ രണ്ടാം ദിവസം സംരംഭകരുടെയും സ്റ്റാർട്ടപ് സ്ഥാപകരുടെയും ശ്രദ്ധയാകർഷിച്ച ചർച്ചകൾ നടന്നു.
റീസൈക്കിൾ സ്ഥാപകനും സിഇഒയുമായ അഭയ് ദേശ്പാണ്ഡെ, സെഡ്ഇഇ 5 ഗ്ലോബലിന്റെ മുൻ സിഇഒ അർച്ചന ആനന്ദ്, നിർമിത ബുദ്ധിയും സംരംഭകത്വവും സംബന്ധിച്ച സെഷനിൽ സംസാരിച്ച സീ ഫണ്ട് മാനേജിങ് പാർട്നർ മയൂരേഷ് റൗട്ട്, ബ്രഹ്മ വേദ സഹസ്ഥാപകൻ കശ്യപ് പാണ്ഡ്യ, കേരളത്തിലെ യുവസംരംഭകരായ റമീസ് അലി, അനുജ ബഷീർ, ഇന്റർ റോബോട്ടിക്സ് സിഇഒ രാഹുൽ പി. ബാലചന്ദ്രൻ എന്നിവർ ചർച്ചയിൽ പങ്കെടുത്തു. ടൈകോൺ കേരള 2025-ന്റെ രണ്ടാം ദിനത്തിൽ, വൈവിധ്യമാർന്ന കരിയർ കെട്ടിപ്പടുക്കുന്നതിനെക്കുറിച്ചു സ്ത്രീ സംരംഭകരുടെ സെഷനുകളും നടന്നു.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

