പാറശാല ∙ നടന്നു പോകുന്നതിനിടെ വഴിയരികിലെ മതിലിടിഞ്ഞു വീണ് വയോധിക മരിച്ചു. ഉച്ചക്കട
കണ്ണുകുഴി ചരുവിളയിൽ സരോജിനി (82) ആണ് മരിച്ചത്. ഒറ്റയ്ക്കു കഴിയുന്ന സരോജിനി അൽപം അകലെയുള്ള സഹോദരിയുടെ വീട്ടിലേക്കു പോകവേയാണ് പഴക്കമുള്ള ഹോളോബ്രിക്സ് മതിൽ ഇടിഞ്ഞുവീണ് മരിച്ചത്. 25 മീറ്ററോളം നീളത്തിൽ മതിൽ ഇടിഞ്ഞു. രാവിലെ 9ന് വീട്ടിൽനിന്നു പുറപ്പെട്ട
ഇവരെ ഏറെ നേരമായിട്ടും കാണാതായപ്പോൾ വീട്ടുകാരും നാട്ടുകാരും നടത്തിയ അന്വേഷണത്തിലാണ് ഉച്ചയ്ക്ക് ഒന്നരയോടെ സ്വകാര്യ പുരയിടത്തിൽ മതിലിനടിയിൽപെട്ട നിലയിൽ സരോജിനിയെ കണ്ടെത്തിയത്.
അധികമാരും ഉപയോഗിക്കാത്ത വഴിയാണിത്. പാറശാല താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും 2.35ന് ഡോക്ടർ മരണം സ്ഥിരീകരിച്ചു. പൊഴിയൂർ പൊലീസ് കേസെടുത്തു.
മൃതദേഹം പാറശാല താലൂക്ക് ആശുപത്രി മോർച്ചറിയിൽ. പരേതനായ മനുവേൽ ആണ് ഭർത്താവ്.
മക്കൾ: രവി, പരേതനായ ബിനു. മരുമക്കൾ: തുളസി, അനിത.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

