ഇരിങ്ങാലക്കുട∙ സംഗമപുരിയിൽ നാലുനാൾ നീണ്ട കലകളുടെ ഉത്സവം കൊടിയിറങ്ങിയപ്പോൾ ആതിഥേയരായ ഇരിങ്ങാലക്കുട
ഉപജില്ല ഓവറോൾ നേടി സ്വർണകിരീടം ചൂടി. 989 പോയിന്റ് നേടിയാണ് സംസ്ഥാനത്ത് റവന്യു ജില്ലകളിൽ തൃശൂരിനു മാത്രം അവകാശപ്പെടാവുന്ന 117.5 ഗ്രാം തൂക്കമുള്ള (14.68 പവൻ) സ്വർണക്കപ്പ് സ്വന്തമാക്കിയത്. തൃശൂർ ഈസ്റ്റ് (945 പോയിന്റ്) , കുന്നംകുളം (937), തൃശൂർ വെസ്റ്റ് (936), വലപ്പാട്(930) ഉപജില്ലകൾ യഥാക്രമം അഞ്ചുവരെ സ്ഥാനങ്ങളിലെത്തി.
സ്കൂളുകളിൽ മതിലകം സെന്റ് ജോസഫ്സ് എച്ച്എസ്എസ് (306) ജേതാക്കളായി. ചാലക്കുടി കാർമൽ എച്ച്എസ്എസ്(271), രണ്ടാം സ്ഥാനവും, 270 പോയിന്റോടെ ചെന്ത്രാപ്പിന്നി എച്ച്എസ്എസ്(270), ഇരിങ്ങാലക്കുട
നാഷനൽ ഹയർ സെക്കൻഡറി സ്കൂൾ(230), നാലാം സ്ഥാനവും 229 പോയിന്റോടെ പാവറട്ടി സെന്റ് ജോസഫ്സ് എച്ച്എസ്എസ്(229) യഥാക്രമം അഞ്ചുവരെ സ്ഥാനങ്ങൾ നേടി. ജനുവരി 14 മുതൽ 18 വരെ തൃശൂരിലാണ് നടക്കുന്ന സംസ്ഥാന കലോത്സവം.
എച്ച്എസ് വിഭാഗത്തിൽ യുപിക്കാരിക്ക് നേട്ടം
ജില്ലാ കലോത്സവത്തിൽ ഇരട്ട നേട്ടം കരസ്ഥമാക്കി ഉത്തർപ്രദേശുകാരി.
ഹൈസ്കൂൾ വിഭാഗം അറബിക് നാടകത്തിൽ മികച്ച നടിക്കുള്ള പുരസ്കാരവും ഹിന്ദി കഥാരചനയിൽ ഒന്നാം സ്ഥാനവും നേടിയ കൊടുങ്ങല്ലൂർ കെകെടിഎം ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലെ മെഹസബിയുടെ നാട് യുപിയിലാണ്. കൊടുങ്ങല്ലൂരിൽ താമസിക്കുന്ന യുപി സ്വദേശികളായ നിരാലേ ഖാൻ, മദീന ദമ്പതിമാരുടെ മകളാണ് ഈ ഒൻപതാം ക്ലാസ് വിദ്യാർഥിനി. ‘ഞാൻ നുജൂദ് , വയസ്സ് 10, വിവാഹമോചിത’ എന്ന നോവലിനെ അടിസ്ഥാനമാക്കി അവതരിപ്പിച്ച നാടകത്തിൽ നുജൂദ് എന്ന കേന്ദ്ര കഥാപാത്രത്തെ ആണ് മെഹസബി അവതരിപ്പിച്ചത്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

