ഇരിങ്ങാലക്കുട ∙ അമ്മയെ പോലെ തിളക്കമാർന്ന വിജയം കൈവരിച്ചു പെരുമ്പിലാവ് ടി.എം.വിഎച്ച്എസ് സ്കൂളിലെ പി.ജെ.ഋതിക.
മോഹിനിയാട്ടം ഹൈസ്കൂൾ വിഭാഗം മത്സരത്തിലും കേരള നടനം മത്സരത്തിലും എട്ടാം ക്ലാസ് വിദ്യാർഥിയായ പി.ജെ.ഋതിക ഒന്നാം സ്ഥാനം നേടി. ഇന്നലെ വൈകിട്ട് ഡോൺബോസ്കോ സ്കൂളിൽ മോഹിനിയാട്ടം ഹൈസ്കൂൾ വിഭാഗം മത്സരഫലം പ്രഖ്യാപിച്ചപ്പോൾ ഇൗ അമ്മയും മകൾക്കും ഇരട്ടി മധുരം ആയിരുന്നു.
ആർഎൽവി കോളജിൽ നിന്നു ഭരതനാട്യം എംഎ പാസായ ഷൈമ 2000,2001 സംസ്ഥാന കലോത്സവത്തിൽ കേരളനടനം, മോഹിനിയാട്ടം, ഓട്ടൻതുള്ളൽ ഇനങ്ങളിൽ ഒന്നാം സ്ഥാനം നേടിയിരുന്നു. താനും മകളെ പോലെ എട്ടാം ക്ലാസ് വിദ്യാർഥിയായിരിക്കെ ആണ് ആദ്യ വിജയം നേടിയതെന്നു അമ്മ ഷൈമ ഓർക്കുന്നു. സദനം റഷീദ് ആണ് ഇരുവരുടെയും ഗുരു.
പെരുമ്പിലാവ് നാട്യ പ്രവേശിക നൃത്താലയം ഡയറക്ടർ ആണ് ആർഎൽവി ഷൈമ. ഭർത്താവ് ജ്യോതിഷ് കുമാർ മേക്കപ്പ് ആർട്ടിസ്റ്റ് ആണ്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

