കോതമംഗലം ∙ ലക്നൗ ഡിഫൻസ് എക്സ്പോ ഗ്രൗണ്ടിൽ നടക്കുന്ന സ്കൗട്ട് ആൻഡ് ഗൈഡ്സ് ഡയമണ്ട് ജൂബിലി ഗ്രാൻഡ് ഫിനാലെയിൽ പങ്കെടുക്കാൻ സെന്റ് അഗസ്റ്റിൻസ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലെ 8 വിദ്യാർഥികൾക്ക് അവസരം. നാളെ മുതൽ 29 വരെ നടക്കുന്ന പരിപാടിയിൽ കേരളത്തിൽ നിന്നു 160 ഗൈഡുകളും 200 സ്കൗട്ടുകളും ഉൾപ്പെടെ 430 പേർ പങ്കെടുക്കും.
സെന്റ് അഗസ്റ്റിൻസ് സ്കൂളിലെ ഭാമ മണിക്കുട്ടൻ, അദിത വിനോദ്, ആൻ മരിയ എൽദോസ്, സാന്ദ്ര സന്തോഷ്, ആരതി എം.
നമ്പ്യാർ, ആൻ മരിയ ഷാജി, നിവേദ്യ പ്രവീൺ, അനിറ്റ് മരിയ ദേവസ്സി എന്നിവരാണു ജില്ലയെ പ്രതിനിധീകരിച്ചു ടീമിലുള്ള ഗൈഡ്സ്. ഗൈഡ് ക്യാപ്റ്റൻ സ്കൂളിലെ അധ്യാപിക സരിത കെ.
വർഗീസ് സംഘത്തോടൊപ്പമുണ്ട്.
ഫിനാലെ ഫാഷൻ ഷോയിൽ സ്കൂളിലെ നിവേദ്യ പ്രവീൺ കേരളത്തെ പ്രതിനിധീകരിക്കും. പെജന്റ് ഷോ, ക്യാംപ് ക്രാഫ്റ്റ് തുടങ്ങിയ ഇനങ്ങളിലും കുട്ടികൾ പങ്കെടുക്കും.
ചടങ്ങ് ഉദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്രമോദിയും സമാപന സമ്മേളനം ഉദ്ഘാടനം രാഷ്ട്രപതി ദ്രൗപദി മുർമുവും നിർവഹിക്കും.
വിവിധ സംസ്ഥാനങ്ങളിൽ നിന്നും വിദേശത്തു നിന്നുമായി 30,000 പേർ ചടങ്ങിൽ പങ്കെടുക്കും. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

