കൽപറ്റ ∙ തദ്ദേശ തിരഞ്ഞെടുപ്പിനു ജില്ലയിലെ 3 നഗരസഭകളിലെ വിവിധ വാർഡുകളിലേക്ക് 131 സ്ഥാനാർഥികൾ ഇതുവരെ നാമനിർദേശ പത്രികകൾ നൽകി. കൽപറ്റയിൽ 28, ബത്തേരിയിൽ 42, മാനന്തവാടിയിൽ 61 സ്ഥാനാർഥികളാണു പത്രിക നൽകിയത്.
ഡമ്മി സ്ഥാനാർഥികൾ ഉൾപ്പെടെയുള്ള കണക്കാണിത്.
∙ കൽപറ്റ നഗരസഭാ കൗൺസിലിലേക്ക് 28 സ്ഥാനാർഥികൾ ഇതുവരെ നാമനിർദേശ പത്രിക സമർപ്പിച്ചു. മണിയങ്കോട്: ബിന്ദു (സിപിഎം), എം.
ശാന്തകുമാരി അമ്മ (ബിജെപി), ഗവ. ഹൈസ്കൂൾ: പി.ആർ.നിർമല (സിപിഎം), നെടുങ്ങോട്: സി.ഷബാന (സിപിഎം), എമിലി: പി.വി.ഷീബ (സിപിഎം), കന്യാഗുരുകുലം: മുഹമ്മദ് റാഫിൽ (സിപിഎം), സിവിൽ സ്റ്റേഷൻ: ദീപ (സിപിഎം), ചാത്തോത്ത് വയൽ: ഏലിയാമ്മ (സിപിഎം), മുനിസിപ്പൽ ഓഫിസ്: ഗീത (സിപിഎം), എമിലിത്തടം: എസ്.സൗമ്യ (സിപിഎം), അമ്പിലേരി: അബൂബക്കർ (സിപിഎം), പള്ളിത്താഴെ: കമറുസമാൻ(സിപിഎം),
ഗ്രാമത്ത് വയൽ: കെ.ഹരിത (സ്വത.), പുതിയ ബസ് സ്റ്റാൻഡ്: ഡി.രാജൻ (ആർജെഡി), പുൽപാറ: ഷൈജൽ (ആർജെഡി) റാട്ടക്കൊല്ലി: രാമചന്ദ്രൻ (ആർജെഡി), പുത്തൂർവയൽ: എ.ആർ.ബിനി (സിപിഎം).മഞ്ഞളാംകൊല്ലി: വർഗീസ് (സിപിഎം), മടിയൂർകുനി: റീന (സിപിഎം), പെരുന്തട്ട: ജോസ്(സിപിഎം), വെള്ളാരംകുന്ന്: രവി (സിപിഎം), അഡ്ലെയ്ഡ്: രജ്ന (സിപിഎം), ഓണിവയൽ: ശശിധരൻ (സ്വത.), തുർക്കി: ജമീല (സ്വത.), കേന്ദ്രീയ വിദ്യാലയം: ഷാക്കിറ (സിപിഎം), എടഗുനി: വിശ്വനാഥ് (സിപിഎം), മുണ്ടേരി: ബീന (സിപിഎം), മരവയൽ: ഷിബു (സിപിഎം).
∙ ബത്തേരി നഗരസഭാ കൗൺസിലിലേക്ക് 42 സ്ഥാനാർഥികൾ നാമനിർദേശ പത്രിക സമർപ്പിച്ചു.
ഒരു ഡമ്മി സ്ഥാനാർഥി ഉൾപ്പെടെയാണിത്. ആറാം മൈൽ: അഞ്ജലി (സിപിഎം), ടി.ടി.ശിവൻ (ബിജെപി), ചെതലയം: നിഷ (സിപിഎം), ചേനാട്: പി.ആർ.രവീന്ദ്രൻ (ബിജെപി), സത്യരാജ് (സിപിഎം), വേങ്ങൂർ നോർത്ത്: അലിയാര് (സിപിഎം), ഷാജി (ബിജെപി), അബു(സിപിഎം) പഴേരി: അബ്ദു ലത്തീഫ് (സിപിഎം), കരുവള്ളിക്കുന്ന്: രമേഷ് (സിപിഎം), ആർമാട്: ഷീബ (സിപിഎം), കോട്ടക്കുന്ന്: ലിഷ (സിപിഎം), എം.കെ.ജിഷ (ബിജെപി), കിടങ്ങിൽ: അനിൽ കുമാർ (സിപിഎം), കുപ്പാടി: സുപ്രിയ (സിപിഎം), തിരുനെല്ലി: ടോം ജോസ് (കേ.
കോൺ(എം), എൻ.എം.
ബാബുരാജ് (ബിജെപി), മന്തണ്ടിക്കുന്ന്: എൻ.ബി.ലിജ (ആർജെഡി), സത്രംകുന്ന്: കെ. മനോജ് കുമാർ (ബിജെപി), അബ്ദുൽ ഗഫൂർ (സിപിഎം), ചെറൂർക്കുന്ന്: ജംഷീർ അലി (സിപിഎം), പാളാക്കര: സുജീഷ് (സിപിഎം), തേലമ്പറ്റ: ശ്രീജൻ (സിപിഎം), കൈപ്പഞ്ചേരി: പി.എ.നെജ്മു (സിപിഎം), പി.ടി.നബീസ (ബിജെപി), മൈതാനിക്കുന്ന്: റഹ്മത്ത് ബീഗം (സിപിഎം), ഫെയർലാൻഡ്: ഇ.കെ.രേഷ്മ (സിപിഎം), സി കുന്ന്: എം.വി.റുബീന (സിപിഎം), കട്ടയാട്: മിനി (സിപിഎം), ബത്തേരി: എൽസി പോൾ (സിപിഎം), മണിച്ചിറ: ഷാമില (സിപിഎം), കല്ലുവയൽ: ഡോളി (കേ.
കോൺ (എം), പൂമല: വിശ്വനാഥൻ (സിപിഎം), ദൊട്ടപ്പൻകുളം: എ.പി.പ്രേഷിന്ത് (സിപിഎം), ബീനാച്ചി: യോഹന്നാൻ (സിപിഎം), പൂതിക്കാട്: ബിന്ദു (സിപിഎം), ചീനപുല്ല് അമീർ അറക്കൽ (സ്വത.), നൗഷാദ് മംഗലശ്ശേരി (സ്വത.), മന്തംകൊല്ലി: ഷേർളി (സിപിഎം), കൈവട്ടമൂല: ഹൈറുന്നിസ (സിപിഎം).
∙ മാനന്തവാടി നഗരസഭാ കൗൺസിലിലേക്ക് 61 സ്ഥാനാർഥികൾ നാമ നിർദേശ പത്രിക സമർപ്പിച്ചു. 23 ഡമ്മി സ്ഥാനാർഥികൾ ഉൾപ്പെടെയാണിത്.
പഞ്ചാരക്കൊല്ലി: അബ്ദുൽ സമദ് (എസ്ഡിപിഐ), ജുബൈർ (സിപിഎം), ജെസ്സി: ശിവൻ (സിപിഎം), കെ.ബി.ബബിത (എസ്ഡിപിഐ), പിലാക്കാവ്: സതീഷ് (സിപിഎം), കല്ലിയോട്ട്: നജ്മത്ത് (സിപിഎം), കല്ലുമൊട്ടംകുന്ന്: ജിൻഷ (സിപിഎം), അമ്പുകുത്തി: മോളി (സിപിഎം), ചോയിമൂല: എം.സി.ശരണ്യ (സിപിഎം), ഒണ്ടയങ്ങാടി: ബിജു (സിപിഎം), വിൻസന്റ്ഗിരി: സുകന്യ (ആർജെഡി), വരടിമൂല: രജനീഷ് (സിപിഎം), മുദ്രമൂല: അനിത (സിപിഎം), ചെറൂർ: സുനിത (സിപിഐ), കുറുക്കൻമൂല: ഷീബ (സിപിഐ), കുറുവ: സാബു (സിപിഎം),
കാടൻകൊല്ലി: അനുഷ (സിപിഎം),പയ്യംപള്ളി: ജോയൽ ജോസഫ് (സിപിഎം), പുതിയിടം: സബിത (സിപിഎം), താന്നിക്കൽ: വി.അഭിരാമി (സിപിഎം), വള്ളിയൂർക്കാവ്: കെ.അനുശ്രീ (സിപിഎം), മൈത്രിനഗർ: ഗിരിജ (സിപിഎം), ചെറ്റപ്പാലം: അബൂട്ടി (സ്വത.), ആറാട്ടുതറ: ഷൈല (സിപിഎം), മാനന്തവാടി ടൗൺ: ആർ.സുമിത്ര (സിപിഎം), ഗോരിമൂല: അനിൽ (സിപിഎം), എരുമത്തെരുവ്: അന്നമ്മ (സിപിഎം), ക്ലബ്കുന്ന്: ടി.കെ. റജീന (സിപിഎം), സൽമ (എസ്ഡിപിഐ), പരിയാരംകുന്ന്: ഷൈനി (കേരള കോൺ -എം), ഒഴക്കോടി: പ്രദീഷ് (സിപിഎം), പാലാക്കുളി: പ്രീതി (സിപിഎം), കുഴിനിലം: രാജു (സിപിഎം), കണിയാരം: സോമദാസ് (സിപിഎം), പുത്തൻപുര: കെ.എസ്.അഖിലേഷ് (എൻസിപി–എസ്), കുറ്റിമൂല: ഉഷ (സിപിഎം), ചിറക്കര: നൗഫൽ (എസ്ഡിപിഐ), പ്രവീജ് (സിപിഎം).
യുഡിഎഫ് പത്രിക നൽകി
മീനങ്ങാടി ∙ പഞ്ചായത്തിലെ യുഡിഎഫ് സ്ഥാനാർഥികൾ നാമനിർദേശ പത്രിക നൽകി.
പ്രകടനമായി എത്തിയാണ് പത്രിക സമർപ്പിച്ചത്. കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് മനോജ് ചന്ദനക്കാവ്, പഞ്ചായത്ത് പ്രസിഡന്റ് കെ.ഇ.വിനയൻ തുടങ്ങിയവർ നേതൃത്വം നൽകി.
ജില്ലാ പഞ്ചായത്ത്: 41 പത്രിക കൂടി
കൽപറ്റ ∙ തദ്ദേശ തിരഞ്ഞെടുപ്പിനായി ജില്ലാ പഞ്ചായത്തിലെ വിവിധ ഡിവിഷനുകളിലേക്ക് അവസാന ദിനമായ ഇന്നലെ 41 സ്ഥാനാർഥികൾ കൂടി നാമനിർദേശ പത്രിക സമർപ്പിച്ചു.
ഇതുവരെ 85 സ്ഥാനാർഥികളാണ് പത്രിക നൽകിയത്. ഇന്ന് പത്രികകളുടെ സൂക്ഷ്മ പരിശോധന നടക്കും.
സ്ഥാനാർഥിത്വം പിൻവലിക്കാനുള്ള സമയപരിധി 24 വരെയാണ്.
ഡ്യൂട്ടി ഒഴിവാക്കാൻ അപേക്ഷകൾ ഇന്നു കൂടി
തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ജോലികളിൽ നിയോഗിക്കപ്പെട്ട
ഉദ്യോഗസ്ഥർക്ക് അർഹമായ കാരണങ്ങൾ കൊണ്ട് ജോലിയിൽ നിന്ന് ഒഴിവാകേണ്ടതുണ്ടെങ്കിൽ അതിനുള്ള അപേക്ഷകൾ ഇന്നു കൂടി കലക്ടറേറ്റിൽ സ്വീകരിക്കും … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

