കോഴിക്കോട് ∙ ദേശീയ ക്ഷീര ദിനത്തിന്റെ ഭാഗമായി പൊതുജനങ്ങൾക്കും വിദ്യാർഥികൾക്കും മിൽമ ഡെയറികൾ സന്ദർശിക്കാം. 24, 25, 26 തീയതികളിൽ രാവിലെ 9.30 മുതൽ വൈകുന്നേരം 4.30 വരെയാണ് സന്ദർശന സമയം.മിൽമ മലബാർ മേഖലാ യൂണിയന്റെ കീഴിലുള്ള കാഞ്ഞങ്ങാട് ആനന്ദാശ്രമത്തിനടുത്തുള്ള കാസർകോട് ഡെയറി, ശ്രീകണ്ഠാപുരം മടമ്പത്തുള്ള കണ്ണൂർ ഡെയറി, കുന്ദമംഗലം പെരിങ്ങളത്തുള്ള കോഴിക്കോട് ഡെയറി, നടുവട്ടം ബേപ്പൂരിലുള്ള സെൻട്രൽ പ്രോഡക്ട്സ് ഡെയറി, കൽപ്പറ്റ ചുഴലിയുള്ള വയനാട് ഡെയറി, മലപ്പുറം മൂർക്കനാടുള്ള മിൽമ ഡെയറി, പൗഡർ പ്ലാന്റ്, പാലക്കാട് കല്ലേപ്പുള്ളിയിലുള്ള പാലക്കാട് ഡെയറി എന്നിവയാണ് സന്ദർശിക്കാനാവുക.
ഇന്ത്യയിലെ ധവള വിപ്ലവത്തിന്റെ പിതാവ് കോഴിക്കോടുകാരൻ കൂടിയായ വർഗീസ്് കുര്യന്റെ ജന്മദിനമായ നവംബർ 26 ആണ് രാജ്യം ദേശീയ ക്ഷീര ദിനമായി ആചരിക്കുന്നത്.
ദേശീയ ക്ഷീര ദിനത്തോടനുബന്ധിച്ച് മിൽമ സംസ്ഥാനത്തൊട്ടാകെ വിവിധ പരിപാടികൾ സംഘടിപ്പിക്കും. ആഘോഷങ്ങളുടെ സംസ്ഥാനതല ഉദ്ഘാടനം 26ന് കൊല്ലത്തു നടക്കും.പൊതുജനങ്ങൾക്ക് ഡെയറി പ്രവർത്തനങ്ങൾ കണ്ടു മനസിലാക്കുന്നതിനൊപ്പം ഇവിടെ നിന്ന് മിൽമ ഉൽപന്നങ്ങൾ ഡിസ്കൗണ്ട് നിരക്കിൽ സ്വന്തമാക്കാനും അവസരങ്ങളുണ്ട്.
ഇതിനായി ഡെയറി ക്യാംപസിൽ പ്രത്യേക കൗണ്ടർ ഒരുക്കിയതായി മലബാർ മിൽമ മാനേജിങ് ഡയറക്ടർ കെ.സി. ജെയിംസ് പറഞ്ഞു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

