അഹമ്മദാബാദ്: ഗുജറാത്തിൽ എസ്ഐആർ ജോലികളുടെ സമ്മർദ്ദം താങ്ങാനാവാതെ ബൂത്ത് ലെവൽ ഓഫീസർ (ബിഎൽഒ) കൂടിയായ സ്കൂൾ അധ്യാപകൻ ജീവനൊടുക്കി. സോമനാഥ് ജില്ലയിലെ കൊടിനാർ ദേവ്ലി സ്വദേശിയായ പ്രൈമറി സ്കൂൾ അധ്യാപകൻ അരവിന്ദ് വധേർ ആണ് മരിച്ചത്.
ജോലിഭാരവും കടുത്ത മാനസിക സമ്മർദ്ദവും കാരണം ജീവനൊടുക്കുന്നുവെന്ന് വ്യക്തമാക്കുന്ന ആത്മഹത്യാക്കുറിപ്പ് പോലീസ് കണ്ടെടുത്തു. ഇന്ന് രാവിലെയാണ് അരവിന്ദ് വധേറിനെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
സംഭവത്തെ തുടർന്ന്, പ്രൈമറി സ്കൂൾ അധ്യാപക സംഘടനയുടെ പ്രതിനിധികൾ സോമനാഥ് ജില്ലാ കളക്ടറെ സന്ദർശിച്ച് ബിഎൽഒമാരുടെ ജോലിഭാരം ലഘൂകരിക്കണമെന്ന് ആവശ്യപ്പെട്ടു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

