സംഗീതവും വിനോദവും ഒരുമിക്കുന്ന ‘സ്റ്റാർ സിംഗർ സീസൺ 10 റീലോഡിംഗ്’ മെഗാ ഇവന്റ് ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്നു. നവംബർ 23-ന് രാത്രി 7 മണിക്ക് പ്രേക്ഷകരിലേക്കെത്തുന്ന പരിപാടിയിൽ ദേശീയ പുരസ്കാര ജേതാവായ നടി ഉർവശി മുഖ്യാതിഥിയാകും.
നടി, ഡബ്ബിംഗ് ആർട്ടിസ്റ്റ്, അവതാരക, തിരക്കഥാകൃത്ത്, നിർമ്മാതാവ് എന്നീ നിലകളിൽ 45 വർഷം പൂർത്തിയാക്കിയ ഉർവശിയെ ചടങ്ങിൽ വിധികർത്താക്കളായ കെ.എസ്. ചിത്ര, വിധു പ്രതാപ്, സിതാര, നടി നിഖില വിമൽ, ഏഷ്യാനെറ്റ് ചാനൽ മേധാവി കിഷൻ കുമാർ എന്നിവർ ചേർന്ന് ആദരിക്കും.
ബിഗ് ബോസ് സീസൺ 7 ഫൈനലിസ്റ്റുകളായ അനുമോൾ, അനീഷ്, ഷാനവാസ്, നെവിൻ, അക്ബർ, നൂറ എന്നിവരും പ്രത്യേക അതിഥികളായി പരിപാടിയിൽ പങ്കെടുക്കും. അവർ തങ്ങളുടെ ബിഗ് ബോസ് അനുഭവങ്ങൾ പ്രേക്ഷകരുമായി പങ്കുവെക്കും.
വിധികർത്താക്കളായ കെ.എസ്. ചിത്ര, വിധു പ്രതാപ്, സിതാര എന്നിവരുടെ ഗാനങ്ങളും ഈ സീസണിലെ മത്സരാർത്ഥികളുടെ പ്രകടനങ്ങളും വേദിക്ക് മിഴിവേകും.
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

