കൊച്ചി∙ ദുബായിലെ ജബൽ അലി തുറമുഖത്ത് അഭയം ലഭിച്ച് രണ്ടു മാസം പിന്നിടുമ്പോഴും രക്ഷാദൗത്യത്തിലെ പ്രതിസന്ധിയൊഴിയാതെ വാൻ ഹയി 503 കപ്പൽ. ജൂൺ 9ന് അറബിക്കടലിൽ കണ്ണൂരിനു സമീപം തീപിടിച്ച സിംഗപ്പൂർ ചരക്കുകപ്പൽ വാൻ ഹയി 503ന് സെപ്റ്റംബർ പത്തിനാണു ജബൽ അലിയിൽ അഭയതുറമുഖം (പോർട്ട് ഓഫ് റഫ്യൂജ്) ലഭിച്ചത്. എന്നാൽ, കപ്പലിനുള്ളിലെ കത്തിക്കരിഞ്ഞ കണ്ടെയ്നറുകൾ സുരക്ഷിതമായി പുറത്തേക്കു നീക്കുന്നത് ഉൾപ്പെടെയുള്ള പ്രവർത്തനങ്ങളിലെ അനിശ്ചിതത്വം തുടരുകയാണ്.
കപ്പലിന്റെ കാർഗോ അറകളിലുണ്ടായിരുന്ന കണ്ടെയ്നറുകൾ സുരക്ഷിതമായി പുറത്തെടുക്കാനുള്ള ജോലികളാണു നടക്കുന്നത്.
എന്നാൽ തീയണയ്ക്കാനായി പമ്പ് ചെയ്ത വെള്ളവും രാസവസ്തുക്കളും ഇപ്പോഴും കാർഗോ അറകളിൽ കെട്ടിക്കിടക്കുകയാണ്. ഏകദേശം 5000 ടൺ വെള്ളം ഇതിനോടകം പമ്പ് ചെയ്തു ഒഴുക്കിക്കളയാൻ സാധിച്ചിട്ടുണ്ട്. പൊട്ടിത്തെറിയിലും തുടർന്നുണ്ടായ തീപിടിത്തത്തിലും ഛിന്നഭിന്നമായ കണ്ടെയ്നറുകളുടെ അവശിഷ്ടങ്ങൾ അറകളിൽ ഒഴുകുന്നു. പമ്പുകളിലും പൈപ്പുകളിലും അടിക്കടി ഇവ കുടുങ്ങുന്നതു വെള്ളം വറ്റിക്കുന്ന ജോലികൾക്കു വെല്ലുവിളിയാണ്.
കാർഗോ അറകളുടെ മൂടികൾ തീപിടിച്ച് ഉരുകി രൂപമാറ്റം വന്നതിനാൽ അവ മുറിച്ചു നീക്കണം.
ഈ ജോലികൾ പൂർത്തിയാക്കിയാൽ മാത്രമേ കത്തിയ കണ്ടെയ്നറുകൾ പൂർണമായും നീക്കാനാകൂ. 574 കണ്ടെയ്നറുകളെങ്കിലും കപ്പലിൽ അവശേഷിക്കുന്നുണ്ടെന്നാണു നിഗമനം. 1148 കണ്ടെയ്നറുകൾ ഇതിനോടകം സുരക്ഷിതമായി നീക്കിയെന്ന് കപ്പൽ കമ്പനിയായ വാൻഹയി ലൈൻസ് പറയുന്നു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

