രാജ്യാന്തര വില താഴ്ന്നിട്ടും ഇന്നു രാവിലെ കേരളത്തിൽ കൂടിയ സ്വർണവില, ഉച്ചയ്ക്കുശേഷം താഴ്ന്നിറങ്ങി. ഗ്രാമിന് ഉച്ചയ്ക്ക് 45 രൂപ കുറഞ്ഞ് 11,365 രൂപയായി.
360 രൂപ താഴ്ന്ന് 90,920 രൂപയാണ് പവൻവില. രാവിലെ ഗ്രാമിന് 20 രൂപയും പവന് 160 രൂപയും കൂടിയിരുന്നു.
രാവിലെ ഔൺസിന് 4,060 ഡോളറിനടുത്തായിരുന്ന രാജ്യാന്തര വില ഇപ്പോഴുള്ളത് 12.78 ഡോളർ താഴ്ന്ന് 4,047.92 ഡോളറിൽ.
ഇതു കേരളത്തിലും വില കുറയാൻ സഹായിച്ചു.
. ഇതോടൊപ്പം ഡോളർ മെച്ചപ്പെടുന്നതും വിലയിടിവിന് വഴിയൊരുക്കി.
കേരളത്തിൽ ഇന്നുച്ചയ്ക്ക് 18 കാരറ്റ് സ്വർണവില ഗ്രാമിന് 35 രൂപ കുറഞ്ഞ് 9,400 രൂപയായി.
വെള്ളിവില 164 രൂപയിൽ മാറ്റമില്ലാതെ നിൽക്കുന്നു. മറ്റൊരു വിഭാഗം വ്യാപാരികൾ 18 കാരറ്റിന് ഉച്ചയ്ക്കു നൽകിയ വില ഗ്രാമിന് 35 രൂപ കുറച്ച് 9,350 രൂപയാണ്.
വെള്ളി വില 161 രൂപ.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

