ചോറ്റാനിക്കര ∙ ശബരിമല തീർഥാടകർക്ക് അടക്കം ഭീഷണിയായി ചോറ്റാനിക്കരയിൽ തെരുവുനായ ആക്രമണം പതിവാകുന്നു. 3 ദിവസത്തിനിടെ ക്ഷേത്ര പരിസരത്തും സമീപത്തെ റോഡുകളിലുമായി പത്തോളം പേരെ നായ കടിച്ചു.
പഞ്ചായത്ത് പ്രസിഡന്റടക്കം നായയുടെ ആക്രമണത്തെ തുടർന്നു ചികിത്സ തേടിയിട്ടുണ്ട്. ശബരിമല തീർഥാടകനും ദേവീക്ഷേത്രത്തിൽ തൊഴാനെത്തിയ ഭക്തക്കും നായയുടെ കടിയേറ്റിട്ടുണ്ട്.
ക്ഷേത്രത്തിലെ പടിഞ്ഞാറേ നടപ്പുരയിൽ ചൊവ്വാഴ്ച 2 പേർക്ക് കടിയേറ്റിരുന്നു. കൂടാതെ ബുധനാഴ്ചയും ഇന്നലെയും എട്ടോളം പേർക്കും കടിയേറ്റു.
പഞ്ചായത്തിന്റെ നിർദേശത്തെ തുടർന്നു അക്രമകാരിയായ നായ്ക്കളെ പിടിക്കാനെത്തിയ പട്ടിപിടിത്തക്കാരെയും നായ ആക്രമിച്ചു.
പഞ്ചായത്തിൽ തെരുവുനായ ശല്യം കൂടിവരികയാണെന്നാണു വ്യാപാരികളുടെ പരാതി. ചോറ്റാനിക്കര ദേവീക്ഷേത്ര പരിസരം, പൂരപ്പറമ്പ്, സ്കൂൾ, അയ്യൻകുഴി ക്ഷേത്ര പരിസരം, ബൈപാസ് റോഡ്, എരുവേലി എന്നീ പ്രദേശങ്ങളിലാണു നായ്ക്കൾ പതിവായി കൂട്ടംകൂടുന്നത്.
പ്രധാന റോഡുകളും ഇടറോഡുകളും നായ്ക്കളുടെ വിഹാര കേന്ദ്രമായി മാറിയിട്ടുണ്ട്. കൂട്ടമായെത്തുന്ന നായ്ക്കൾ കുട്ടികൾക്കു നേരെയും ക്ഷേത്ര ദർശനത്തിനെത്തുന്ന ഭക്തർക്കു നേരെ പാഞ്ഞടുക്കുന്നതും അക്രമിക്കുന്നതും പതിവാണെന്നു നാട്ടുകാർ പറയുന്നു.
മണ്ഡലകാലമായതിനാൽ ഭക്തരുടെ സുരക്ഷ കണക്കിലെടുത്തു നായ്ക്കളെ നിയന്ത്രിക്കാൻ നടപടി സ്വീകരിക്കണമെന്നാണ് ആവശ്യം. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

