നെടുമങ്ങാട് ∙ വഴയില– പഴകുറ്റി നാലുവരി പാതയുടെ നിർമാണ ജോലി നടത്തുമ്പോൾ ജല അതോറിറ്റിയുടെ പൈപ്ലൈൻ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് വാട്ടർ അതോറിറ്റി അധികൃതർ കലക്ടർക്ക് കത്ത് നൽകിയതിന് പിന്നാലെ കിഫ്ബി, കേരള റോഡ് ഫണ്ട് ബോർഡ് അധികൃതർ സ്ഥലം സന്ദർശിച്ചു.
കുമ്മി ജലശുദ്ധീകരണ ശാലയിൽ നിന്ന് കല്ലയം ടാങ്കിലേക്ക് പോകുന്ന 300 എംഎം ഡിഐ പമ്പിങ് മെയിൻ ലൈൻ സുരക്ഷിതമാക്കി ജോലികൾ തുടരുന്നതിന് തീരുമാനമായി.
ഇന്നലെ വൈകിട്ടോടെ ആണ് അധികൃതർ കെൽട്രോൺ ജംക്ഷനിൽ എത്തിയത്. കിഫ്ബി സീനിയർ പ്രോജക്ട് മാനേജർ രാജീവ്, കെആർഎഫ്ബി അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ സജിത്, വാട്ടർ അതോറിറ്റി അരുവിക്കര ഹെഡ് വർക്ക് എക്സിക്യൂട്ടീവ് എൻജിനീയർ മനോജ് നെടുമങ്ങാട് അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ എൻ.വി.അജേഷ് എന്നിവർ സംഘത്തിലുണ്ടായിരുന്നു.
പമ്പിങ് ലൈനിൽ കെൽട്രോൺ ജംക്ഷനിൽ ബുധനാഴ്ച ഉണ്ടായ ചെറിയ ചോർച്ച താൽക്കാലികമായി പരിഹരിച്ചു.
കഴിഞ്ഞ ഓഗസ്റ്റിലും സെപ്റ്റംബറിലും ലൈനിൽ തകരാറുണ്ടായി കുറച്ച് ദിവസം കരകുളം പഞ്ചായത്തിൽ പൂർണമായി ജലവിതരണം തടസ്സപ്പെട്ടിരുന്നു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

