ആലപ്പുഴ ∙ ബൈപാസിൽ നാട്ടുകാർക്ക് ദുരിതം വിതച്ച് ദേശീയപാത അതോറിറ്റിയുടെ നാലുവരിപ്പാത നിർമാണം. ബൈപാസിന്റെ വടക്കേയറ്റം കളപ്പുര പടിഞ്ഞാറ് മുതൽ കൊമ്മാടി ജംക്ഷൻ വരെ ഒരു കിലോമീറ്ററോളം ഭാഗം ഗ്രാവൽ നിറച്ച് ഉയർത്താൻ തുടങ്ങിയ പ്രവൃത്തിയാണ് ഈ ഭാഗത്തെ ജനങ്ങൾക്ക് ഭീഷണിയാകുന്നത്.
അതേസമയം ദേശീയപാത നാലുവരിപ്പാതയുടെ നിർമാണത്തിനു മണ്ണ് നിരത്താൻ കൊണ്ടുവന്ന ജെസിബി തകരാറായതിനെ തുടർന്ന് പൂങ്കാവ് ഭാഗത്ത് അര മണിക്കൂറിലേറെ വാഹന ഗതാഗതം തടസ്സപ്പെട്ടു. ഇന്നലെ രാവിലെയായിരുന്നു സംഭവം.
പൂങ്കാവ് ജംക്ഷൻ മുതൽ കൊമ്മാടി വരെയും പാതിരപ്പള്ളി വരെയും നൂറുകണക്കിനു വാഹനങ്ങൾ നിർത്തിയിടേണ്ടി വന്നു. ഇരുചക്രവാഹനങ്ങളും മറ്റും ഇട
റോഡുകൾ വഴി പോയെങ്കിലും ദേശീയപാതയിൽ ഗതാഗതം സുഗമമാകാൻ അരമണിക്കൂറിലേറെ വേണ്ടിവന്നു.
കളപ്പുര മുതൽ കൊമ്മാടി വരെ മുന്നറിയിപ്പില്ലാതെ ബുധൻ രാത്രിയും ഇന്നലെ പകലും ഗ്രാവൽ നിറച്ചു. മണ്ണുമാന്തി ഉപയോഗിച്ച് ഇവിടെ ഉണ്ടായിരുന്ന പഴയ ഓട
പൊളിച്ചു. ഓട
പൂർണമായി ഗ്രാവലിട്ട് മൂടി. കളപ്പുര, ആറാട്ടുവഴി പ്രദേശങ്ങളിലെ വെള്ളക്കെട്ട് പരിഹരിക്കാൻ വെള്ളം ഒഴുകി മാറിയിരുന്ന മുതലപ്പൊഴിയുടെ ഭാഗവും ഭാഗികമായി ഗ്രാവലിട്ട് മൂടി.
ദേശീയപാതയിൽ നിന്നു ഉൾപ്രദേശങ്ങളിലേക്ക് പോകാനുള്ള മുഴുവൻ റോഡുകളും അങ്ങോട്ട് പ്രവേശിക്കാൻ കഴിയാത്ത വിധം മണ്ണിട്ടു തടസ്സപ്പെടുത്തി. ഇതുവഴി വെള്ളം ഒഴുകിപ്പോകാൻ നിർമിച്ചിരുന്ന കലുങ്ക് തകർത്തു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

