കാസർകോട് ∙ ബേവൂരി സൗഹൃദ വായനശാല ആൻഡ് ഗ്രന്ഥാലയം സംഘടിപ്പിച്ച കെ.ടി.മുഹമ്മദ് സ്മാരക പ്രഫഷനൽ നാടക മത്സരത്തിൽ മികച്ച നാടകമായി അമ്പലപ്പുഴ സാരഥിയുടെ നവജാതശിശു വയസ്സ് 84 തിരഞ്ഞെടുക്കപ്പെട്ടു. മികച്ച നടനായി അമ്പലപ്പുഴ സാരഥി അവതരിപ്പിച്ച നവജാതശിശു വയസ്സ് 84 എന്ന നാടകത്തിലെ ലിഷോയി ഉണ്ണിക്കൃഷ്ണനെയും നടിയായി തിരുവനന്തപുരം സൗപർണികയുടെ താഴ്വാരം എന്ന നാടകത്തിലെ ഗ്രീഷ്മ ഉദയ്യെയും തിരഞ്ഞെടുത്തതായി സംഘാടകസമിതി ഭാരവാഹികളായ കെ.വി.കുഞ്ഞിരാമൻ, അബ്ബാസ് രചന, കെ.വി.ബാലകൃഷ്ണൻ, കെ.വി.രഘുനാഥൻ, എൻ.എ.അഭിലാഷ്, ജൂറി അംഗം ശ്രീനാഥ് നാരായണൻ എന്നിവർ അറിയിച്ചു.
മറ്റു അവാർഡുകൾ.
സംവിധായകൻ– അശോക് ശശി (താഴ്വാരം) രചന– പ്രദീപ് കാവുന്തറ (നവജാതശിശു വയസ്സ് 84) മികച്ച രണ്ടാമത്തെ നാടകം– താഴ്വാരം (തിരുവനന്തപുരം സൗപർണിക) രണ്ടാമത്തെ നടൻ–റഷീദ് മുഹമ്മദ് (താഴ്വാരം) നടി–കലാമണ്ഡലം സന്ധ്യ (സുകുമാരി) ഹാസ്യനടൻ നൂറനാട് പ്രദീപ് (അങ്ങാടിക്കുരുവികൾ–കായംകുളം പീപ്പിൾസ് തിയറ്റർ) സ്പെഷൽ ജൂറി പുരസ്കാരം ജീവൻസാജ് (രചന–അങ്ങാടിക്കുരുവികൾ) … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

