പന്തീരാങ്കാവ്∙ പർദ ധരിച്ചെത്തിയ സ്ത്രീ ജ്വല്ലറി ഉടമയെ മർദിച്ച് കടന്നുകളയാൻ ശ്രമിക്കുന്നതിനിടെ സമീപത്തെ വ്യാപാരികളും നാട്ടുകാരും ചേർന്നു പിടികൂടി. കടയിലെത്തിയവർക്ക് നേരെ സ്ത്രീ പെട്രോൾ ഒഴിച്ചു തീ കൊളുത്താൻ ശ്രമിച്ചെങ്കിലും കീഴ്പ്പെടുത്തി നാട്ടുകാർ പൊലീസിനു കൈമാറി. പന്തീരാങ്കാവ് അങ്ങാടിയിലെ സൗപർണിക ജ്വല്ലറിയിൽ കവർച്ചാശ്രമം നടത്തിയ പൂവാട്ടുപറമ്പ് പരിയങ്ങാട് താടായിൽ മേലേ മേത്തലേടം സൗദാബി (47) യെ പന്തീരാങ്കാവ് പൊലീസ് എസ്ഐ കെ.കെ.ഫിറോസിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തു.
മർദനത്തിൽ പരുക്കേറ്റ കടയുടമ മുട്ടഞ്ചേരി രാജനെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ രാവിലെ 10.15ന് ആണ് സംഭവം.
രാവിലെ 10.05 ന് കട
തുറന്ന് ഉടമ കടയിലിരിക്കുമ്പോഴാണ് സൗദാബി പർദ ധരിച്ച് സഞ്ചിയുമായി കടയിലെത്തിയത്. ഒരു പവൻ സ്വർണമാല ആവശ്യപ്പെട്ടു.
ചില്ല് അലമാരയിൽ നിന്ന് ആഭരണം കാണിച്ച് ഉടമ കടയുടെ അകത്തേക്ക് പോയതായിരുന്നു. ഈ സമയം സൗദാബി കയ്യിൽ കരുതിയ സഞ്ചിയിൽ നിന്നു മുളക് സ്പ്രേ എടുത്തു ഉടമയുടെ പിന്നാലെ അകത്തേക്ക് പോയി.
തുടർന്ന് സ്പ്രേ അടിച്ചെങ്കിലും ഉടമ ഒഴിഞ്ഞു മാറിയതിനാൽ മുഖത്ത് ഏറ്റില്ല. ഉടനെ പിടികൂടാൻ ശ്രമിച്ചെങ്കിലും അവർ കുതറി ഓടാൻ ശ്രമിച്ചു.
തുടർന്നു വസ്ത്രത്തിൽ പിടിച്ചു നിർത്തി.
ഇതോടെ അവർ ഉടമയുടെ കഴുത്ത് കൈകൊണ്ട് ഞെരിച്ചു. ഉടമ ശ്വാസം മുട്ടി നിലവിളിച്ചെങ്കിലും കഴുത്തു ഞെരിച്ചതിനാൽ ശബ്ദം പുറത്തേക്കു വന്നില്ല.
കടയിൽ നിന്ന് അസ്വാഭാവികമായ ശബ്ദം കേട്ട് തൊട്ടടുത്ത കടയിലെ വ്യാപാരിയായ അഷ്റഫ് എത്തിയപ്പോഴാണ് സ്ത്രീ വ്യാപാരിയെ മർദിക്കുന്നതു കണ്ടത്. ഇയാൾ ബഹളം വച്ചതോടെ റോഡിലും സമീപത്തുള്ളവരും കടയിലേക്ക് ഓടിയെത്തി.
ഇതോടെ, സൗദാബി കയ്യിൽ കരുതിയ കുപ്പിയിൽ നിന്നു പെട്രോൾ കടയിൽ ഉണ്ടായിരുന്നവരുടെ ദേഹത്ത് തളിച്ചു. സിഗരറ്റ് ലൈറ്റർ എടുത്തു തീ കൊളുത്താൻ ശ്രമിച്ചെങ്കിലും സൗദാബിയുടെ കയ്യിൽനിന്നു കടയിലുള്ളവർ ലൈറ്റർ തട്ടിയെടുത്തു.
ബലം പ്രയോഗിച്ച് പിടികൂടാൻ ശ്രമിച്ചെങ്കിലും നാലു പേരെയും തട്ടിമാറ്റാൻ ശ്രമിച്ചു.
ഓടിക്കൂടിയവരിൽ ചിലർ സൗദാബിയെ പുറത്തേക്ക് കൊണ്ടുപോയി കാലുകൾ ബന്ധിച്ചു. തുടർന്ന് പന്തീരാങ്കാവ് പൊലീസിൽ വിവരം അറിയിച്ചു.
സൗദാബിയെ നേരത്തേയും ഈ ഭാഗത്ത് കണ്ടതായി നാട്ടുകാർ പൊലീസിനോട് പറഞ്ഞു. തുടർന്ന് പൊലീസ് പ്രതിയെ കസ്റ്റഡിയിലെടുത്തു.
കടബാധ്യത തീർക്കാനാണ് കവർച്ചയ്ക്കു ശ്രമിച്ചതെന്നും പിടിയിലായപ്പോൾ പെട്രോൾ ഒഴിച്ചു തീയിട്ടു മരിക്കാനാണു ശ്രമിച്ചതെന്നും സൗദാബി പൊലീസിനോട് പറഞ്ഞു.
2 മാസത്തിനിടെ 3 തവണ കടയിൽ എത്തി കവർച്ചാശ്രമം നടത്തിയെങ്കിലും നടക്കാതെ പോയതാണെന്ന് പന്തീരാങ്കാവ് പൊലീസ് പറഞ്ഞു. വൈദ്യ പരിശോധനയ്ക്കു ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കി.
അന്വേഷണത്തിൽ ഫറോക്ക് അസിസ്റ്റന്റ് കമ്മിഷണർ എ.എം.സിദ്ദിഖിന്റെ നേതൃത്വത്തിൽ എസ്ഐമാരായ ജെയിൻ, മഹേഷ്, സിപിഒമാരായ പ്രിൻസി, അൻജുഷ എന്നിവരും പങ്കെടുത്തു.
2 മാസത്തിനിടെ 3 തവണ കടയിൽ എത്തി നിരീക്ഷണം; കഴിഞ്ഞ മാസം എത്തി 15 പവൻ സ്വർണം ആവശ്യപ്പെട്ടു; ഉച്ചവരെ കടയിൽ ചെലവഴിച്ചു
പന്തീരാങ്കാവ്∙ തിരക്കേറിയ അങ്ങാടിയിലെ സ്വർണക്കടയിൽ പൂവാട്ടുപറമ്പ് പെരിങ്ങാട് താടായിൽ മേലേമേത്തലേടം സൗദാബി എത്തിയത് ആദ്യമല്ല. കുടുംബം അറിയാതെ കടബാധ്യത തീർക്കാൻ മോഷണ വഴി സ്വീകരിക്കുകയായിരുന്നെന്നു പൊലീസ് പറഞ്ഞു.
നേരത്തെ കടയിൽ 3 തവണ കവർച്ചാശ്രമം നടത്തി. ഇതിനായി പലതവണ കടയിൽ വന്നു.
കഴിഞ്ഞ മാസം എത്തി 15 പവൻ സ്വർണം ആവശ്യപ്പെടുകയും രാവിലെ മുതൽ ഉച്ചവരെ കടയിൽ ചെലവഴിച്ചതായും പൊലീസ് കണ്ടെത്തി. തുടർന്ന് 2 തവണ കൂടി എത്തിയതായി പറയുന്നു.
നേരത്തെ, കുടുംബത്തോടൊപ്പം സൗദാബി വിദേശത്തായിരുന്നു. തുടർന്ന് എല്ലാവരും നാട്ടിലെത്തി. ഇന്നലെ കവർച്ചയ്ക്കായി മുളക് സ്പ്രേ കരുതി.
തുടർന്ന് പെട്രോളും സിഗരറ്റ് ലൈറ്ററും സംഘടിപ്പിച്ചു. രാവിലെ തിരക്കേറിയ അങ്ങാടിയിലെത്തി.
ഈ സമയം കടയിൽ തൊഴിലാളി എത്താറില്ലെന്നു തിരിച്ചറിഞ്ഞാണു രാവിലെ എത്തിയത്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

