തിരുവനന്തപുരം ∙ തദ്ദേശ തിരഞ്ഞെടുപ്പിനുള്ള അന്തിമ വോട്ടർപട്ടികയിൽ ഇടംപിടിച്ച പലരെയും സപ്ലിമെന്ററി വോട്ടർപട്ടികയിൽനിന്നു വെട്ടിനിരത്തിയതിനു പിന്നിൽ ഭരണാനുകൂല ഉദ്യോഗസ്ഥലോബിയെന്ന് ആക്ഷേപം. തദ്ദേശസ്ഥാപനങ്ങളുടെ ഇലക്ടറൽ റജിസ്ട്രേഷൻ വിഭാഗം കൈകാര്യം ചെയ്യാൻ നിയോഗിച്ച ഉദ്യോഗസ്ഥരിലേറെയും ഇടതുപക്ഷ അനുകൂലികളായിരുന്നു.
അന്തിമ വോട്ടർപട്ടിക വന്ന ശേഷം പേരു ചേർക്കാനും നീക്കാനും തിരുത്താനും നവംബർ 4, 5 തീയതികളിൽ സംസ്ഥാന തിരഞ്ഞെടുപ്പു കമ്മിഷൻ അവസരം നൽകിയത് ഇവർക്ക് ഇടപെടാൻ അവസരമായെന്നാണ് തിരുവനന്തപുരം കോർപറേഷനിലെ കോൺഗ്രസ് സ്ഥാനാർഥി വൈഷ്ണ സുരേഷിന്റെ ഉൾപ്പെടെ പരാതികൾ തെളിയിക്കുന്നത്.
കൊടുവള്ളി ഉൾപ്പെടെ ചില നഗരസഭകളിൽ വോട്ടർപട്ടികയുമായി ബന്ധപ്പെട്ടുയർന്ന പരാതികളാണ് വീണ്ടും അവസരം നൽകാൻ കമ്മിഷനെ പ്രേരിപ്പിച്ചതെന്നു പറയുന്നു. എന്നാൽ, ഇതു കഴിഞ്ഞ് 5 ദിവസത്തിനുശേഷം തിരഞ്ഞെടുപ്പു പ്രഖ്യാപിച്ചതോടെ നീക്കിയ വോട്ടുകളിലെ പരാതികളിൽ നടപടിയെങ്ങനെ എന്നത് അവ്യക്തമാണ്.തിരഞ്ഞെടുപ്പിനു മുൻപ് തദ്ദേശസ്ഥാപനങ്ങളിലെ ജീവനക്കാരെ സ്ഥലംമാറ്റിയ തദ്ദേശ ജില്ലാ ജോയിന്റ് ഡയറക്ടർമാരുടെ ഉത്തരവുകൾ തിരുവനന്തപുരം കോർപറേഷൻ ഉൾപ്പെടെ പലയിടത്തും നടപ്പാക്കാതിരുന്നതും വെട്ടിനിരത്തലിനുവേണ്ടി ആയിരുന്നെന്ന് ആരോപണമുണ്ട്.
കലക്ടർ ഉത്തരവിട്ടാലും വോട്ട് ചെയ്യാനാകില്ല
സപ്ലിമെന്ററി പട്ടികയിൽനിന്നു പേരു നീക്കിയതടക്കമുള്ള പരാതികളിൽ പലതിലും തീരുമാനമായെങ്കിലും തദ്ദേശ തിരഞ്ഞെടുപ്പിനു മുൻപു നടപ്പാകില്ല. കലക്ടർമാരുടെ ഉത്തരവിന്റെ അടിസ്ഥാനത്തിൽ ഇവരെ പട്ടികയിൽ വീണ്ടും ഉൾപ്പെടുത്തുക തിരഞ്ഞെടുപ്പിനു ശേഷമാകും എന്നതിനാൽ പരാതിക്കാർക്കു വോട്ടു ചെയ്യാനാകില്ല.നീക്കിയ വോട്ടർമാരെ ഉൾപ്പെടുത്താൻ അപ്പീൽ അധികാരികളായ കലക്ടർമാർ ഉത്തരവിറക്കുന്നുണ്ടെങ്കിലും നടപടിയെടുക്കേണ്ടതു തദ്ദേശസ്ഥാപന സെക്രട്ടറിമാരായ ഇലക്ടറൽ റജിസ്ട്രേഷൻ ഓഫിസർമാരാണ്.
അതിനു സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷൻ പോർട്ടലിൽ അനുവാദം നൽകണം. ഇന്നലെയോടെ ഇതിനുള്ള നടപടികൾ നിർത്തിവച്ചെന്നാണു സൂചന. അനുകൂല കോടതി ഉത്തരവുള്ള പരാതിക്കാർക്കു മാത്രമാണ് അനുമതി നൽകുന്നത്.
നാമനിർദേശപത്രിക സമർപ്പണം ഇന്നു തീരുന്നതിനാൽ മറ്റു തിരഞ്ഞെടുപ്പു നടപടികളിലേക്കു കടക്കേണ്ടതുണ്ടെന്നാണ് അധികൃതരുടെ നിലപാട്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

