വോട്ടിനായുള്ള ഓട്ടത്തിനിടയിൽ സ്ഥാനാർഥികൾ ആരോഗ്യ കാര്യങ്ങളും ശ്രദ്ധിക്കണമെന്നു മെഡിക്കൽ കോളജ് പ്രിൻസിപ്പൽ ഡോ. ബി.പത്മകുമാർ.
ആരോഗ്യത്തോടെ മത്സരിച്ചു ജയം ഉറപ്പാക്കാൻ ഭക്ഷണത്തിലും ദിനചര്യയിലും ചില കാര്യങ്ങൾ ശ്രദ്ധിക്കണം.
∙ അതിരാവിലെ ചിരിച്ചുകൊണ്ട് ഇറങ്ങേണ്ടതല്ലേ, വയറുനിറയെ പ്രാതൽ കഴിക്കണം. വൈകിട്ടു വരെ പിടിച്ചുനിൽക്കാൻ അത് ഉപകരിക്കും.
ഒപ്പം എന്തെങ്കിലും പഴങ്ങളും കഴിക്കണം. ∙ രാവിലെ പതിവായി കഴിക്കാറുള്ള രക്തസമ്മർദത്തിന്റെയും പ്രമേഹത്തിന്റെയുമൊക്കെ മരുന്നുകൾ മറക്കരുത്.
വൈകിട്ടത്തേക്കു മാറ്റിവയ്ക്കരുത്. ∙ മത്സരിക്കാൻ ഇറങ്ങുമ്പോൾതന്നെ പ്രമേഹം, രക്തസമ്മർദം തുടങ്ങിയ അടിസ്ഥാന പരിശോധനകൾ നടത്തണം.
മരുന്നുകളിൽ ആവശ്യമായ മാറ്റങ്ങൾ ഡോക്ടറുടെ നിർദേശപ്രകാരം വരുത്തണം. ∙ ഇടനേരങ്ങളിൽ വറപൊരിയും ചെറുകടികളും വേണ്ട.
പഴങ്ങളോ ആവിയിൽ പുഴുങ്ങിയ പലഹാരങ്ങളോ ആകാം. ∙ 10 ഗ്ലാസ് ശുദ്ധജലമെങ്കിലും പലനേരമായി കുടിക്കണം.
സോഫ്റ്റ് ഡ്രിങ്കുകളും മറ്റും വേണ്ട. ∙ ഉച്ചഭക്ഷണം 2 മണിക്കു മുൻപു കഴിക്കണം.
ചോറ് കുറച്ചു മതി. 10 മിനിറ്റൊന്ന് മയങ്ങാൻ പറ്റിയാൽ ഉഷാർ.
∙ അത്താഴം ഹെവി ആകരുത്. ലഘുഭക്ഷണം മതി.
രാത്രിയിലും ഏതെങ്കിലും പഴങ്ങൾ കഴിക്കാം. ∙ കിട്ടാനുള്ള വോട്ടും എണ്ണിയിരുന്ന് രാത്രിയിൽ ഉറക്കമിളയ്ക്കരുത്.
6 മണിക്കൂറെങ്കിലും സുഖമായി ഉറങ്ങണം. ∙ പനിയോ ജലദോഷമോ ഉള്ളവരുമായി അടുത്ത് ഇടപഴകരുത്.
ആശുപത്രി സന്ദർശനങ്ങളും ഒഴിവാക്കിയാൽ നല്ലത്. ∙ സ്മാർട്ട് ആണെന്ന് കാണിക്കാൻ വേലിയും വരമ്പും കൈത്തോടുമൊന്നും ചാടി കടക്കാൻ നോക്കേണ്ട.
കാലൊന്ന് ഉളുക്കിയാൽ തീർന്നില്ലേ. മുറിവുകൾ ഉണ്ടാകാതെയും ശ്രദ്ധിക്കണം.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

