മാനന്തവാടി ∙ റവന്യു ജില്ലാ സ്കൂൾ കലോത്സവത്തിന് പഴശ്ശിയുടെ ചരിത്ര നഗരിയിൽ തിരിതെളിഞ്ഞു. മാനന്തവാടി ഗവ.
വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിൽ 4 ദിവസങ്ങളിലെ നടക്കുന്ന കൗമാര കലാമേള കലക്ടർ ഡി.ആർ. മേഘശ്രീ ഉദ്ഘാടനം ചെയ്തു.
44 പ്രതിഭകൾ അണിനിരന്ന സ്വാഗത ഗാനത്തോടെയാണ് ഉദ്ഘാടന പരിപാടി ആരംഭിച്ചത്. ജില്ലാ കലോത്സത്തിന്റെ രണ്ടാം ദിനത്തിൽ 471 പോയിന്റുകളോടെ മാനന്തവാടി ഉപജില്ല ഒന്നാം സ്ഥാനത്തും 437 പോയിന്റുകളോടെ ബത്തേരി ഉപജില്ല രണ്ടാം സ്ഥാനത്തും 433 പോയിന്റുകളോടെ വൈത്തിരി ഉപജില്ല മൂന്നാം സ്ഥാനത്തുമാണ്.
സ്കൂൾ തലത്തിൽ 90 പോയിന്റോടെ മാനന്തവാടി എംജിഎച്ച്എസ്എസ് ഒന്നാം സ്ഥാനത്താണ്.
70 പോയിന്റുമായി പിണങ്ങോട് ഡബ്ല്യുഒച്ച്എസ്എസ് രണ്ടാമതും 63 പോയിന്റുമായി മാനന്തവാടി ജിവിഎച്ച്എസ്എസ് മൂന്നാം സ്ഥാനത്തും തുടരുന്നു.മൂന്നൂറിലധികം മത്സരയിനങ്ങളിൽ മൂവായിരത്തോളം കലാപ്രതിഭകളാണ് ജില്ലാ കലോത്സവത്തിൽ മാറ്റുരയ്ക്കുന്നത്. ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർ വി.എ ശശീന്ദ്രവ്യാസ് അധ്യക്ഷനായി. സിനിമാ സംവിധായകയും കോസ്റ്റ്യൂം ഡിസൈനറുമായ സ്റ്റെഫി സേവ്യർ, നടി അനു സോനാര, ജില്ലാ വിദ്യാഭ്യാസ ഓഫിസർ സി.വി.
മൻമോഹൻ, വി.ആർ. അപർണ, ബെന്നി ജോസഫ്, അനിൽകുമാർ, എം.
സുനിൽകുമാർ, ടി. ബാബു, ബി.ജെ.
ഷിജിത, പി.സി. തോമസ്, കെ.കെ.
ജിജി, കെ.കെ. സുരേഷ് കുമാർ, എൻ.ജെ ഷജിത്ത് തുടങ്ങിയവർ പ്രസംഗിച്ചു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

