മാനന്തവാടി ∙ റവന്യു ജില്ലാ സ്കൂൾ കലോത്സവം നടക്കുന്നത് ഹരിത ചട്ടം പാലിച്ച്. ഗ്രീൻ പ്രോട്ടോക്കോൾ ചാർജ് ഏറ്റെടുത്തിരിക്കുന്നത് ഹിന്ദി അധ്യാപക സംഘടനയായ ഹിന്ദി അധ്യാപക് മഞ്ച് (ഹം) ആണ്.
മാലിന്യം വലിച്ചെറിയാതിരിക്കാനും ക്യാംപസ് വൃത്തിയായി സൂക്ഷിക്കുന്നതിനുമായി എല്ലാ വേദികൾക്ക് സമീപവും ഭക്ഷണപ്പുരയുടെ സമീപത്തും മറ്റ് സ്കൂൾ കെട്ടിടങ്ങളിലും പ്രധാനപ്പെട്ട പൊതു ഇടങ്ങളിലുമായി 30 വേസ്റ്റ് ബിന്നുകൾ സ്ഥാപിച്ചു.
‘ഈ വിദ്യാലയം ഹരിതവിദ്യാലയം, പ്ലാസ്റ്റിക് ഉപയോഗിക്കാതിരിക്കുക, ഗ്രീൻ പ്രോട്ടോക്കോൾ പാലിക്കുക’ തുടങ്ങിയ സന്ദേശങ്ങൾ അടങ്ങിയ സ്റ്റിക്കറുകളും പോസ്റ്ററുകളും വേദികൾക്ക് സമീപത്തും വഴികളിലും വിദ്യാലയത്തിന്റെ എല്ലാ മുക്കിലും മൂലയിലും പതിച്ചിട്ടുണ്ട്.
ഐസ്ക്രീം വിൽപനക്കാർ ഉൾപ്പെടെയുള്ള എല്ലാ കച്ചവട സ്റ്റാളുകളിലും കന്റീനിലും ഗ്രീൻ പ്രോട്ടോക്കോൾ പോസ്റ്ററുകൾ പതിച്ചു.
കച്ചവടക്കാർക്കായി ബോധവൽക്കരണവും നടത്തി. പ്ലാസ്റ്റിക്കുകളും മറ്റ് മാലിന്യങ്ങളും വലിച്ചെറിയുന്നില്ല എന്ന് ഉറപ്പു വരുത്താനും വൊളന്റിയർമാർ ശ്രദ്ധിക്കുന്നുണ്ട്.
തമിഴ് പദ്യം സമ്മാനം തമിഴ് പേശും വീട്ടിലേക്ക്
മാനന്തവാടി ∙ തമിഴ്നാട്ടിൽനിന്നു വയനാട്ടിലേക്കെത്തിയ കുടുംബത്തിലെ പിന്മുറക്കാരിക്കു തമിഴ് പദ്യം ചൊല്ലലിൽ ഒന്നാം സ്ഥാനം.
മേപ്പാടി സെന്റ് ജോസഫ്സ് യുപി സ്കൂൾ വിദ്യാർഥിനി റെനിറ്റ മേരിയാണു തനതുതമിഴ് ശൈലിയിൽ പദ്യപാരായണം നടത്തി ഒന്നാമതെത്തിയത്. കന്യാകുമാരി സ്വദേശി ഡേവിഡ് റെനിൽ–സ്റ്റെല്ലാ മേരി ദമ്പതികളുടെ മകളാണ് റെനിറ്റ.
തോട്ടം സൂപ്പർവൈസറായ പിതാവിനൊപ്പമാണ് ഡേവിഡ് കേരളത്തിലേക്കു വന്നത്. ഇടുക്കി വണ്ടിപ്പെരിയാറിലായിരുന്നു ആദ്യം.
പിന്നീട് എവിടി കമ്പനിയിൽ ജോലി കിട്ടി വയനാട്ടിലേക്കു വന്നു. വയനാട്ടിൽനിന്നു തന്നെ വിവാഹവും കഴിച്ചു.
വീട്ടിൽ എല്ലാവരും തമിഴിലാണു സംസാരം. റെനിറ്റയ്ക്കു രണ്ടു സഹോദരങ്ങൾ: ഷാബിൻ പോൾ, സ്റ്റെബിൻ പോൾ.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

