വിതുര ∙ കെഎസ്ആർടിസി വിതുര ഡിപ്പോയിലെ മൂന്ന് ബസുകൾ മറ്റു ഡിപ്പോകൾക്ക് കൈമാറാൻ ഒരാഴ്ചയ്ക്കിടെ ഉത്തരവ്. ബഡ്ജറ്റ് ടൂറിസം സെൽ(ബിടിഎസ്) നടത്തിപ്പിനായി പെയ്ന്റ് ചെയ്ത് രൂപ മാറ്റം വരുത്തിയ 5 ബസുകളിൽ മൂന്നെണ്ണമാണ് മറ്റു ഡിപ്പോകളിലേക്ക് നൽകാൻ ഉത്തരവായത്.
രണ്ട് ബസുകൾ കോഴിക്കോട്, പാലക്കാട് ഡിപ്പോകൾക്ക് കൈമാറാനുള്ള ഉത്തരവ് 13 നും മറ്റൊരു ബസ് വിഴിഞ്ഞം ഡിപ്പോയ്ക്ക് കൈമാറാൻ ഇന്നലെയും ഉത്തരവ് ഇറങ്ങി.
ശബരിമല സീസൺ ആയതിനാൽ പമ്പയിലേക്ക് മൂന്ന് ഫാസ്റ്റ് പാസഞ്ചർ ബസുകൾ കഴിഞ്ഞ ദിവസം അയച്ചിരുന്നു. മറ്റു മൂന്ന് ബസുകൾ കൂടി പോയതോടെ ഡിപ്പോയിൽ 6 ബസുകളുടെ കുറവായി.
ഷെഡ്യൂളുകളിൽ പലതും ഇതോടെ ഓപ്പറേറ്റ് ചെയ്യാൻ പറ്റാതായി. ദുർബല റൂട്ടുകളിലേക്കുള്ള സർവീസുകൾ ഇതോടെ മുടങ്ങുമെന്നാണ് കരുതുന്നത്.
നെടുമങ്ങാട്– വിതുര റൂട്ടിലെ വൈകുന്നേരത്തെ യാത്ര ക്ലേശം കൂടുതൽ രൂക്ഷമായേക്കും.
ടൂറിസം സെല്ലിന് വെല്ലുവിളി
വിതുര ∙ ബജറ്റ് ടൂറിസം സെല്ലിന്റെ ഭാഗമായി പെയ്ന്റ് ചെയ്ത് രൂപ മാറ്റം വരുത്തിയ ബസുകൾ ഓടുന്നത് ശനി, ഞായർ ദിവസങ്ങളിൽ മാത്രമാണ്. വിതുരയിലെ സെല്ലിന്റെ നടത്തിപ്പിനായി സജ്ജമാക്കിയ 5 ബസുകളിൽ മൂന്നെണ്ണമാണ് മറ്റു ഡിപ്പോകളിലേക്ക് പോയത്.
ഇതോടെ സെല്ലിന്റെ പ്രവർത്തനവും ബുദ്ധിമുട്ടിലായേക്കും. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

