തിരുവനന്തപുരം ∙ കോർപറേഷനിൽ ബിജെപി അധികാരത്തിലെത്തിയാൽ അഴിമതി ഇല്ലാതാക്കുമെന്നും 45 ദിവസത്തിനുള്ളിൽ നഗരത്തിന്റെ അടുത്ത അഞ്ച് വർഷത്തെ വികസനരേഖ പ്രധാനമന്ത്രി നരേന്ദ്രമോദി അവതരിപ്പിക്കുമെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. എൻഡിഎയുടെ 101 സ്ഥാനാർഥികളെയും പരിചയപ്പെടുത്തിയുള്ള ‘വികസിത അനന്തപുരി’ പ്രഖ്യാപന സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
‘മാറ്റം കൊണ്ടു വരാൻ പ്രാപ്തമായ പാർട്ടി ബിജെപിയാണെന്ന് ജനങ്ങൾക്ക് ബോധ്യമായി.
ബിജെപിയെ വർഗീയ പാർട്ടി എന്ന് പറഞ്ഞ് ജനങ്ങളെ പറ്റിക്കാൻ ഇനിയാവില്ല. കോർപറേഷനിലെ അഞ്ചര ലക്ഷം കുടുംബങ്ങൾക്ക് ശുദ്ധജലം എത്തിയിട്ടില്ല, എൺപതിനായിരം കുടുംബങ്ങൾക്ക് വീടില്ല, 40 ശതമാനം സ്ട്രീറ്റ് ലൈറ്റുകൾ കത്തുന്നില്ല, തെരുവുനായ ആക്രമണത്തിന് ഇരയായത് രണ്ടു ലക്ഷം പേരാണെന്നും’ രാജീവ് ചന്ദ്രശേഖർ പറഞ്ഞു.
ബിജെപി സിറ്റി ജില്ലാ അധ്യക്ഷൻ കരമന ജയൻ അധ്യക്ഷനായിരുന്നു.
എൻഡിഎ കൺവീനർ തുഷാർ വെള്ളാപ്പള്ളി, ബിജെപി മുൻ സംസ്ഥാന അധ്യക്ഷൻ പി.കെ. കൃഷ്ണദാസ്, സംസ്ഥാന ഉപാധ്യക്ഷരായ ആർ.
ശ്രീലേഖ, കെ.സോമൻ, സംസ്ഥാന ജനറൽ സെക്രട്ടറി വി.വി. രാജേഷ്, നേതാക്കളായ എ.എൻ.
രാധാകൃഷ്ണൻ, പി.അശോക് കുമാർ, പ്രേംരാജ്, പേരൂർക്കട ഹരികുമാർ, നെടുമങ്ങാട് രാജേഷ്, വിഷ്ണുപുരം ചന്ദ്രശേഖരൻ എന്നിവർ പങ്കെടുത്തു.
ബിജെപി തിരഞ്ഞെടുപ്പ് പ്രചാരണ ഗാനം രാജീവ് ചന്ദ്രശേഖർ പുറത്തിറക്കി. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

