ആലപ്പുഴ ∙ ആലപ്പുഴ റെയിൽവേ സ്റ്റേഷനിലെ ട്രാക്കിൽ കണ്ടെത്തിയ മനുഷ്യന്റെ കാലിന്റെ ഭാഗം കണ്ണൂരിൽ ട്രെയിൻ തട്ടി മരിച്ചയാളുടേതെന്നു നിഗമനം. കണ്ണൂരിൽ 17ന് ട്രെയിൻ തട്ടി മരിച്ച കണ്ണൂർ എടയ്ക്കാട് സ്വദേശി മനോഹരന്റെ കാൽ വേർപെട്ടുപോയിരുന്നു.
മനോഹരന്റെ കാൽ തന്നെയാണിതെന്ന നിഗമനത്തിൽ റെയിൽവേ പൊലീസ് കണ്ണൂർ പൊലീസുമായി ബന്ധപ്പെട്ടു ബന്ധുക്കളെ വിളിച്ചു വരുത്തി കാൽ തിരിച്ചറിയാനുള്ള ശ്രമവും നടത്തുന്നുണ്ട്. നിലവിൽ ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിലെ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ് കാൽ. ഇതു മരിച്ച മനോഹരന്റെ തന്നെയാണെന്ന് ഉറപ്പിക്കാൻ ഡിഎൻഎ പരിശോധന വേണ്ടി വന്നേക്കും. 17ന് കണ്ണൂരിൽ നിന്നുള്ള സർവീസ് പൂർത്തിയാക്കിയാണു മെമു ട്രെയിൻ 18ന് രാവിലെ ആലപ്പുഴയിലെത്തിയത്. രാവിലെ 9.15ന് ട്രാക്കിൽ നിന്നു യാഡിലേക്ക് ട്രെയിൻ മാറ്റിയപ്പോഴാണ് ശുചീകരണത്തൊഴിലാളികൾ ഇടതുകാലിന്റെ മുട്ടിനു താഴെയുള്ള ഭാഗം കണ്ടെത്തിയത്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

