അതിരപ്പിള്ളി ∙ പോത്തുപാറ ആദിവാസി ഉന്നതിയിൽ കേന്ദ്ര- സംസ്ഥാന സർക്കാരും ത്രിതല പഞ്ചായത്തും അനുവദിച്ച ഫണ്ട് ഉപയോഗിച്ച് പണിയുന്ന വീടുകളുടെ നിർമാണം നിലച്ചു. 2018 ലെ പ്രളയത്തിൽ വീടുകൾ നഷ്ടപ്പെട്ടതിനെ തുടർന്ന് കുടിയേറിയ 23 ആദിവാസി കുടുംബങ്ങൾക്കാണ് പി എം ജൻമൻ പദ്ധതിയിൽ ഉൾപ്പെടുത്തി വീട് നിർമിക്കുന്നത്.
വനാവകാശ നിയമ പ്രകാരം നൽകിയ ഭൂമിയിൽ 450 ചതുരശ്ര അടിയിലാണ് വീടുകളുടെ നിർമാണം.
ചാലക്കുടി ആസ്ഥാനമായി പ്രവർത്തിക്കുന്ന ഫിലോകാലിയ ഫൗണ്ടേഷനാണ് കരാറുകാർ. ഓരോ കുടുംബത്തിനും ആറു ലക്ഷം രൂപയാണ് സർക്കാർ നൽകുന്നത്.
ഈ വർഷം ആരംഭത്തിൽ നിർമാണം തുടങ്ങിയ വീടുകൾ മൂന്ന് മാസത്തിനുള്ളിൽ പൂർത്തീകരിച്ച് നൽകുമെന്നായിരുന്നു വാഗ്ദാനം.
എന്നാൽ മാസങ്ങൾ കഴിഞ്ഞിട്ടും ഒരു വീടിന്റെ പണി പോലും പൂർത്തീകരിച്ചില്ല.
ആകെ 23 വീടുകൾ നിർമിക്കുന്നതിൽ ആദ്യഘട്ടത്തിൽ 16 വീടുകളുടെ നിർമാണം തുടങ്ങി. അതിൽ 11 വീടുകളുടെ മേൽക്കൂരയും ഭിത്തി പ്ലാസ്റ്ററിങും നടത്തിയിട്ടുണ്ട്.
ഇതിൽ ബാക്കിയുള്ള 5 എണ്ണത്തിൽ അടിത്തറ മുതൽ പണിയണം.
രണ്ടാം ഘട്ടത്തിൽ നിർമിക്കാനുള്ള കുടുംബങ്ങൾക്കും വീടിന് തുക അനുവദിച്ചിട്ടുണ്ട്. ഉന്നതിയിൽ വീടുകൾ അനുവദിച്ച മുഴുവൻ പേർക്കും വിവിധ ഗഡുക്കളായി തുക അനുവദിച്ചതായി വി ഇ ഒ അറിയിച്ചു.
എന്നാൽ എത്ര രൂപയാണ് അനുവദിച്ചതെന്ന വിവരം ലഭ്യമല്ല. പരമാവധി നാലര ലക്ഷം വരെയാണ് ഓരോരുത്തർക്കും നൽകിയിരിക്കുന്നത്.
സർക്കാരിൽ നിന്ന് ലഭിച്ച തുക കരാറുകാർക്ക് നൽകിയതായി ഉന്നതി വാസികൾ പറയുന്നു.
ഇതുവരെ ഒരുവീടു പോലും മുഴുവനായും പണി പൂർത്തീകരിച്ച് നൽകിയില്ലെന്നാണു പരാതി. പണി തീരാത്ത വീടുകളുടെ മുൻപിൽ പ്ലാസ്റ്റിക് ഷീറ്റ് മേഞ്ഞ കുടിലുകളിലാണ് കുടുംബങ്ങൾ താമസിക്കുന്നത്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

