കൊടുങ്ങല്ലൂർ ∙ ശ്രീകുരുംബ ഭഗവതി ക്ഷേത്രത്തിലെ ആൽത്തറകളിൽ പൊത്തുകളിൽ പാമ്പുകളുടെ സാന്നിധ്യം. ആശങ്കയോടെയാണ് ഇവിടെ ഭക്തർ വിശ്രമിക്കുന്നത്. കാലപ്പഴക്കം ചെന്ന ആൽത്തറകളിലെ പൊത്തുകളിൽ വിഷപാമ്പുകൾ ഉൾപ്പെടെ വന്നെത്തുന്നതു ഗുരുതരമായ അപകടമാണെന്നു ചൂണ്ടിക്കാണിക്കുന്നു.
ഏതാനും മാസം മുൻപ് ക്ഷേത്രത്തിൽ എത്തിയ ഭക്തർക്കു പാമ്പ് കടിയേറ്റിരുന്നു.
കഴിഞ്ഞ വർഷം കിഴക്കേ നടയിൽ ആൽത്തറയിൽ കിടന്ന ആളുടെ കഴുത്തിനു താഴെക്കൂടി പാമ്പ് ഇഴഞ്ഞു പോയി. ഏതാനും ദിവസങ്ങൾക്കു മുൻപും ആൽത്തറയിൽ ഭക്തർ ഇരിക്കാൻ എത്തിയപ്പോൾ പാമ്പിനെ കണ്ടു മടങ്ങിപ്പോയി.
ശ്രീകുരുംബ ക്ഷേത്രത്തിൽ അവകാശത്തറകൾ എന്ന് അറിയപ്പെടുന്നു ആൽത്തറകൾ പ്രസിദ്ധമാണ്.
ഇപ്പോൾ 84 ആൽത്തറകളാണുള്ളത്. ക്ഷേത്രത്തിൽ എത്തുന്ന വിശ്വാസികളുടെ വിശ്രമ കേന്ദ്രമായ ആൽത്തറകൾ ഭരണി നാളുകളിൽ അവകാശത്തറകളാണ്.
ഭരണി ഉത്സവത്തിന്റെ വിശിഷ്ടമായ തൃച്ചന്ദന ചാർത്ത് പൂജയ്ക്കു ശേഷം കാവുതീണ്ടലിനു അനുമതി നൽകാൻ വലിയ തമ്പുരാൻ ഉപവിഷ്ഠനാകുന്നത് നിലപാട് തറയിലാണ്.
ഇൗ സമയം വടക്കേ മലബാറിൽ നിന്നു ഭരണി ഉത്സവത്തിനു എത്തുന്ന ഓരോ ദേശക്കാരുടെ സ്ഥാനം പിടിക്കുന്നത് ഇൗ അവകാശത്തറകളാണിത്. ചില ആൽത്തറകൾ തറവാട്ടുകാർക്കു മാത്രം ആകുമ്പോൾ ചിലത് ദേശക്കാരുടെതാകും. പഴയ കാലത്തിന്റെ ഓർമകളുണർത്തി ആൽത്തറകളിൽ നിന്നു വലിയ തമ്പുരാന്റെ അനുമതിയോടെ ഇന്നും പാട്ടം പിരിക്കുന്നുണ്ട്. ഇൗ പിരിവിനായി ആൽത്തറ അധികാരി എന്ന സ്ഥാനം നിലനിൽക്കുന്നുണ്ട്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

