തിരുവനന്തപുരം∙ കാലാവധി കഴിഞ്ഞ് പൊളിക്കാൻ ലേലം ചെയ്തു വിറ്റ കേരള സർക്കാർ വാഹനം വീണ്ടും കേരളത്തിൽ റജിസ്റ്റർ ചെയ്യാൻ ശ്രമം. വ്യാജരേഖകൾ ഉപയോഗിച്ച് ഹിമാചൽ പ്രദേശിൽ പുനർ റജിസ്ട്രേഷൻ നടത്തിയ വാഹനം കേരളത്തിലെ റജിസ്ട്രേഷൻ നടപടിക്കായി എത്തിച്ചപ്പോൾ സംശയം തോന്നി പിടികൂടുകയായിരുന്നു.
സംഭവത്തിൽ മോട്ടർ വാഹനവകുപ്പ് പൊലീസിന് പരാതി നൽകി. വിജിലൻസ് ഡയറക്ടറുടെ പേരിൽ തിരുവനന്തപുരം ആർടി ഓഫിസിൽ റജിസ്റ്റർ ചെയ്തിരുന്ന കെഎൽ 01 എവി 4409 എന്ന നമ്പറിൽ ഉള്ള ബുള്ളറ്റാണു പൊളിക്കാൻ നൽകി ഒരു വർഷത്തിനു ശേഷം കേരളത്തിൽ തന്നെ ഓടാനെത്തിയത്.
വാഹനത്തിന്റെ 15 വർഷത്തെ കാലാവധി കഴിഞ്ഞതിനാൽ കേന്ദ്ര സർക്കാരിന്റെ പാനലിൽ ഉള്ള വർക്കേഴ്സ് എൻജിനീയേഴ്സ് പ്രൈവറ്റ് ലിമിറ്റഡിന് പൊളിക്കാനായി ലേലം ചെയ്തു നൽകിയിരുന്നു.
എന്നാൽ വാഹനം പിന്നീട് എച്ച് പി 47 എ 4670 എന്ന നമ്പറിൽ ഹിമാചൽ പ്രദേശിൽ റജിസ്റ്റർ ചെയ്തു. കരസേനയിൽ നിന്നു വാങ്ങിയെന്ന വ്യാജ രേഖകൾ കാണിച്ചാണ് റജിസ്റ്റർ ചെയ്തത്.
കേന്ദ്രസർക്കാരിന്റെ പരിവഹൻ വെബ്സൈറ്റിലും ഇതേ വിവരങ്ങൾ ഉൾപ്പെടുത്തിയിരുന്നു. കേരളത്തിൽ വാഹനം ഉപയോഗിക്കുന്നതിന് പുനർ റജിസ്ട്രേഷനായി കഴിഞ്ഞ മാസം പുനലൂർ ആർടി ഓഫിസിൽ അപേക്ഷ നൽകിയപ്പോൾ.
മോട്ടർ വെഹിക്കിൾ ഇൻസ്പെക്ടർ വി.എസ്.സിമോദിന് ബുള്ളറ്റിന്റെ ഷാസി നമ്പറിൽ സംശയം തോന്നിയതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് തട്ടിപ്പ് പിടികൂടിയത്.
വ്യാജരേഖയുടെ ഉറവിടം അന്വേഷിക്കണമെന്നാവശ്യപ്പെട്ട് പുനലൂർ പൊലീസ് സ്റ്റേഷനിൽ മോട്ടർ വാഹനവകുപ്പ് പരാതി നൽകി. ഇത്തരത്തിൽ പൊളിക്കാൻ കൊണ്ടുപോയ വാഹനങ്ങൾ കേരളത്തിൽ എത്തിച്ച് പുനർ റജിസ്ട്രേഷൻ നടത്തുന്നുണ്ടോ എന്ന് അന്വേഷണം നടത്താൻ ഗതാഗത കമ്മിഷണർ നിർദേശം നൽകി. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

